സ്വര്‍ണ്ണം എന്തുകൊണ്ടാണ് മഞ്ഞനിറത്തില്‍ കാണപ്പെടുന്നതെന്ന് അറിയാമോ? അതിനൊരു കാരണമുണ്ട്

ലോഹങ്ങള്‍ക്കിടയില്‍ സ്വര്‍ണ്ണത്തിന്റെ സ്ഥാനം പ്രത്യേകതയുള്ളതും വിലപ്പെട്ടതുമാണ്

സ്വര്‍ണ്ണം എന്തുകൊണ്ടാണ് മഞ്ഞനിറത്തില്‍ കാണപ്പെടുന്നതെന്ന് അറിയാമോ? അതിനൊരു കാരണമുണ്ട്
dot image

ലോഹങ്ങളില്‍വച്ച് ഏറ്റവും വിലപ്പെട്ടതാണ് സ്വര്‍ണം. അതുപോലെ ആഭരണങ്ങളുടെ കാര്യത്തിലായാലും അധികംപേര്‍ക്കും അണിയാന്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നുകൂടിയാണ് സ്വര്‍ണം. എന്തുകൊണ്ടായിരിക്കാം സ്വര്‍ണം മഞ്ഞ നിറത്തില്‍ കാണപ്പെടുന്നതെന്നറിയാമോ? അതിന് പിന്നിലെ ശാസ്ത്രം എന്താണെന്ന് അറിയാമോ?.

സ്വര്‍ണത്തിന്റെ വേഗതയേറിയ ഇലക്ട്രോണുകള്‍ നീല വെളിച്ചത്തെ ആഗിരണം ചെയ്യുകയും നമ്മുടെ കണ്ണുകള്‍ക്ക് മഞ്ഞയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതിനാലാണ് സ്വര്‍ണം മഞ്ഞയായി കാണപ്പെടുന്നത്. ഇലക്ട്രോണ്‍ ഭ്രമണപഥത്തിലെ ചില മാറ്റങ്ങള്‍ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.

എന്നാല്‍ വെള്ളി പോലുള്ള ലോഹങ്ങളില്‍ അവയുടെ ഇലക്ട്രോണുകള്‍ അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുകയും ദൃശ്യമായ എല്ലാ പ്രകാശത്തെയും തുല്യമായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അവയുടെ നിറം വെള്ളയോ ചാരനിറമോ ആയി കാണപ്പെടുന്നു.

സ്വര്‍ണ ആറ്റങ്ങളുടെ വലിപ്പം കാരണം ഇതിലെ ഇലക്‌ട്രോണുകള്‍ പ്രകാശത്തിന്റെ പകുതിയിലധികം വേഗതയില്‍ സഞ്ചരിക്കുന്നതിനാലാണ് ആപേക്ഷികത പ്രസക്തമാകുന്നത്.

ഈ വേഗത്തില്‍ ഇലക്ട്രോണുകളുടെ പിണ്ഡം വര്‍ധിക്കുമെന്നും അതായത് അവയെ മറ്റൊരു ഭ്രമണപഥത്തിലേക്ക് ഉയര്‍ത്താന്‍ ആവശ്യമായ ഊര്‍ജ്ജം കുറയുമെന്നുമാണ് ഐന്‍സ്റ്റീന്റെ സിദ്ധാന്തം പറയുന്നത്. അതിനാല്‍ താഴ്ന്ന ഊര്‍ജ്ജമുളള നീല ഫോട്ടോണുകള്‍ ആഗിരണം ചെയ്യപ്പെടുന്നു. ഇതാണ് സ്വര്‍ണത്തിന് മഞ്ഞനിറം ലഭിക്കുന്നതിന് പിന്നിലെ ശാസ്ത്രീയ കാരണം.

Content Highlights :Do you know why gold appears yellow? There is a reason for that.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image