

തിരുവനന്തപുരം: തോട്ടില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ സിഐടിയു തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. പാലോട്- കുറുന്താളി വടക്കേവിള സ്വദേശി ഷൈജു(31) ആണ് മരിച്ചത്. തോടിന് സമീപത്ത് നിന്ന തെങ്ങ് ചെരിയാതിരിക്കാനായി കമ്പി കെട്ടിയിരുന്നു. ഈ കമ്പി ദ്രവിച്ച് വൈദ്യുത ലൈനില്‍ തട്ടി നിന്നു. ഇതറിയാതെ ഷൈജു കമ്പിയില്‍ പിടിച്ചതോടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ ഷൈജു മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Content Highlight; CITU worker dies after electrocution