'ബെംഗളൂരുവിൽ പുതിയ ഭീഷണി';ഡ്രൈവർമാരെ ചോദ്യം ചെയ്ത് യുവാവിന്റെ പോസ്റ്റ്;വൈറൽ

റെഡിറ്റിലാണ് ഡ്രൈവര്‍മാരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി പോസ്റ്റ് വന്നിരിക്കുന്നത്

'ബെംഗളൂരുവിൽ പുതിയ ഭീഷണി';ഡ്രൈവർമാരെ ചോദ്യം ചെയ്ത് യുവാവിന്റെ പോസ്റ്റ്;വൈറൽ
dot image

ബെംഗളൂരുവില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നുവെന്ന പരാതിയുമായി സോഷ്യൽ മീഡിയയിൽ യുവാവിൻ്റെ പോസ്റ്റ്. സോഷ്യല്‍ മീഡിയയില്‍ സ്‌ക്രോള്‍ ചെയ്തും, റീല്‍സ് കണ്ടുമാണ് ഇവര്‍ വാഹനം ഓടിക്കുന്നതെന്നാണ് പരാതി. അത്തരത്തില്‍ തനിക്കുണ്ടായ ഒരു മോശം അനുഭവത്തെ പറ്റിയും അതിന്റെ ദൃശ്യങ്ങളുമാണ് ഉപഭോക്താവ് പങ്കുവെച്ചിരിക്കുന്നത്.

റെഡിറ്റിലാണ് ഡ്രൈവര്‍മാരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി ഉപയോക്താവ് അനുഭവത്തെ പറ്റി പോസ്റ്റ് ചെയ്തിരിക്കുന്നത്. ബെംഗളൂരുവിലെ പുതിയ ഭീഷണി എന്ന ക്യാപ്ഷനോടെ വന്ന പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അടുത്തിടെ ബെംഗളൂരുവിലെ ഓല, ഉബര്‍, ഓട്ടോ പോലെയുള്ള സര്‍വീസുകള്‍ നടത്തുന്ന ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ റീലുകള്‍, യൂട്യൂബ് അല്ലെങ്കില്‍ മറ്റെന്തെങ്കിലും കണ്ട് ഫോണ്‍ ഉപയോഗിക്കുന്ന അനുഭവങ്ങള്‍ തനിക്കുണ്ടായെന്നും അവരില്‍ ചിലരെ തടയാന്‍ ശ്രമിച്ചപ്പോൾ അവര്‍ ഫോണില്‍ മാപ്പ് ഓപ്പണ്‍ ചെയ്ത് അതില്‍ നോക്കി ദിശകള്‍ മനസിലാക്കാനാണ് ഫോണ്‍ ഉപയോഗിക്കുന്നതെന്ന് നടിച്ചുവെന്നും അവർ പറയുന്നു. ഇത് ഒട്ടും സുരക്ഷിതമല്ലായെന്നും ഇയാള്‍ പറയുന്നു.

New Threat in Bangalore
byu/HisenBerg7 inbangalore

പ്രതികരണങ്ങള്‍

'ഒരിക്കല്‍ ഒരു ഓട്ടോയില്‍ യാത്ര ചെയ്യുമ്പോള്‍…. ഡ്രൈവര്‍ അശ്രദ്ധമായി വണ്ടിയോടിച്ചു, യാത്രയിലുടനീളം അവള്‍ നോണ്‍ വെജ് ഖൈമ ഉണ്ടാക്കിയില്ലായെന്ന് പറഞ്ഞ് ഓഡിയോ കോള്‍ വഴി ഭാര്യയുമായി വഴക്കിട്ടു' ഒരാള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.

ഡ്രൈവര്‍ യാത്രക്കിടയില്‍ ഒരു സിനിമ മുഴുവന്‍ കണ്ടതിനെ പറ്റി മറ്റൊരാള്‍ കമന്റില്‍ പറഞ്ഞു. ഇത്തരത്തിലുള്ള പ്രവണതകള്‍ തന്നെ ഭയപ്പെടുത്തുന്നുവെന്നായിരുന്നു മറ്റൊരു കമന്‍റ്.

Content Highlights- 'New threat in Bengaluru; Drivers watch movies and YouTube while driving', viral post

dot image
To advertise here,contact us
dot image