ഉണക്കമുന്തിരി ശരീരത്തിലുണ്ടാക്കുന്ന അത്ഭുതങ്ങള്‍ എന്തൊക്കെയാണെന്നോ?

ദിവസവും ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് എങ്ങനെയാണ് ശരീരത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നതെന്നറിയാം

ഉണക്കമുന്തിരി ശരീരത്തിലുണ്ടാക്കുന്ന അത്ഭുതങ്ങള്‍ എന്തൊക്കെയാണെന്നോ?
dot image

ഉണക്കമുന്തിരി പോഷകഗുണങ്ങളാല്‍ പേരുകേട്ടതാണ്. ധാരാളം ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഉണക്കമുന്തിരി പ്രകൃതിദത്ത മധുരം നിറഞ്ഞതുമാണ്. അയണ്‍, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. കറുത്ത ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കും. നാരുകള്‍ ധാരാളം അടങ്ങിയ ഉണക്കമുന്തിരി മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോഴാണ് ഇവയുടെ ഗുണങ്ങള്‍ കൂടുതല്‍ ലഭിക്കുന്നത്.

1 ഉണക്കമുന്തിരിയില്‍ പോളിഫെനോളുകളും ആന്റി ഓക്‌സിഡന്റ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് രക്തചംക്രമണത്തെ സഹായിക്കും.

2 ഉണക്കമുന്തിരിയില്‍ ധാരാളം ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല പ്രീബയോട്ടിക് ഫ്രാക്ടാനുകളും നല്‍കുന്നുണ്ട്. ഇത് മലവിസര്‍ജനത്തിലും കുടലിലെ സൂക്ഷ്മാണുക്കള്‍ക്കും സഹായകരമാണ്. ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുമ്പോള്‍ മലബന്ധം കുറയുന്നു.

3 ഒരു പിടി ഉണക്കമുന്തിരി ഒരു ദിവസം പല തവണയായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയസംബന്ധമായ അപകടസാധ്യതകള്‍ കുറയ്ക്കുകയും ചെയ്യും.

4 അയണ്‍, കോപ്പര്‍, ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് ഇരുമ്പിന്റെ അഭാവം അകറ്റാനും വിളര്‍ച്ച തടയാനും സഹായിക്കും. ഉണക്കമുന്തിരിയില്‍ കാല്‍സ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇവ എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

5 വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് ഉണക്കമുന്തിരി പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വളരെ നല്ലതാണ്.

6 ശരീരഭാരം കുറയ്ക്കാനുള്ള വഴികള്‍ തേടുന്നവര്‍ക്കും ഉണക്കമുന്തിരിയെ ആശ്രയിക്കാവുന്നതാണ്. ഉണക്കമുന്തിരിയില്‍ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് മറ്റ് മധുരപലഹാരങ്ങളോടുള്ള ആസക്തി നിയന്ത്രിക്കാന്‍ സഹായിക്കും. കുതിര്‍ത്ത ഉണക്കമുന്തിരി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.

എങ്ങനെ കഴിക്കാം

ഒരു കപ്പില്‍ ചെറിയ ചൂടുള്ള വെള്ളമെടുത്ത് അതില്‍ 10-15 ഉണക്കമുന്തിരി ഇട്ട് രാത്രി മുഴുവന്‍ കുതിരാന്‍ വയ്ക്കുക. രാവിലെ വെറുംവയറ്റില്‍ ഇത് കഴിക്കാവുന്നതാണ്. ഉണക്കമുന്തിരി കുതിര്‍ക്കാന്‍ ഇട്ട വെള്ളംവരെ ആരോഗ്യപ്രദമാണ്.

Content Highlights :Learn how soaking raisins and eating them daily can benefit your body





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image