
സ്വന്തമായി നിക്ഷേപം ഉണ്ടാവുക എന്നത് ഏതൊരാളെ സംബന്ധിച്ചും വളരെ അത്യാവശ്യം വേണ്ട കാര്യം തന്നെയാണ്. ഇത്തരം നിക്ഷേപങ്ങളെല്ലാം തന്നെ നമുക്ക് സുരക്ഷിതത്വവും നല്‍കും. തപാല്‍ വകുപ്പിന്റെ കീഴില്‍ ലാഭകരമായ ധാരാളം നിക്ഷേപ പദ്ധതികളുണ്ട്. അതില്‍ ഏറ്റവും ജനപ്രിയമായതും മികച്ചതുമായ പദ്ധതിയാണ് റെക്കറിംഗ് ഡപ്പോസിറ്റ്( പോസ്റ്റ് ഓഫീസ് ആര്‍ ഡി).
ചെറിയ കാലയളവ് കൊണ്ട് എട്ട് ലക്ഷം രൂപയുടെ വരെയുള്ള നിക്ഷേപം ഇതിലൂടെ നേടിയെടുക്കാന്‍ സാധിക്കും.
വര്‍ഷംതോറും 6.7 ശതമാനം പലിശയാണ് ഈ പദ്ധതി നിക്ഷേപകര്‍ക്ക് വാഗ്ധാനം ചെയ്യുന്നത്. മൂന്ന് മാസത്തിലൊരിക്കലാണ് ഇത് കൂട്ടിച്ചേര്‍ക്കുന്നത്. പത്ത് വര്‍ഷമാണ് പദ്ധതിയുടെ ആകെ കാലയളവ്. ഇനി ദീര്‍ഘകാലം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അക്കൗണ്ടുകള്‍ ദീര്‍ഘിപ്പിക്കാനും സാധിക്കും.
വെറും 100 രൂപ നിക്ഷേപിച്ച് ആര്‍ക്ക് വേണമെങ്കിലും പദ്ധതിയില്‍ ചേരാം. എത്ര തുക വേണമെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയും ചെയ്യും. 10 വയസിന് മുകളില്‍ പ്രായമുളളവര്‍ക്കായി രക്ഷിതാക്കള്‍ക്ക് പദ്ധതിയില്‍ ചേരാം. ആകെ നിക്ഷേപ തുകയുടെ 50 ശതമാനം വായ്പാ സൗകര്യവും ലഭ്യമാണ്.
പദ്ധതിയിലേക്ക് മാസം 5000 രൂപയുടെ നിക്ഷേപം നടത്താനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ദിവസവും 166 രൂപ മാറ്റി വച്ചാല്‍ മതി. ഇങ്ങനെ അഞ്ച് വര്‍ഷം നിക്ഷേപിച്ചാല്‍ ആകെ നിക്ഷേപം 3,00,000 രൂപയാകും. പലിശ മാത്രം 56,830 രൂപയും ആയിരിക്കും. അങ്ങനെ ആകെ നിക്ഷേപം 3,56,830 രൂപയാകും. പദ്ധതിയില്‍ 5 വര്‍ഷം തുടരുകയാണെങ്കില്‍ ആകെ നിക്ഷേപം 8,54,272 രൂപയാകും. പലിശ മാത്രം 2,54,272 രൂപയും.
Content Highlights :Join the Rs 8 lakh investment scheme under the Post Office and get loan facility as well