ഓണത്തിന് റെക്കോർഡ് മദ്യവിൽപ്പനയുമായി ബെവ്‌കോ; ഉത്രാടദിനത്തിൽ മാത്രം വിറ്റത് 137.64 കോടി രൂപയുടെ മദ്യം

ഉത്രാടദിനം മാത്രം 137.64 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു

ഓണത്തിന് റെക്കോർഡ് മദ്യവിൽപ്പനയുമായി ബെവ്‌കോ; ഉത്രാടദിനത്തിൽ മാത്രം വിറ്റത് 137.64 കോടി രൂപയുടെ മദ്യം
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് വരുമാനം. ഓണത്തോടനുബന്ധിച്ച് കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്‌ലെറ്റിലൂടെ വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയു‌ടെ അധികം മദ്യമാണ് വിറ്റ് പോയിരിക്കുന്നത്. ഉത്രാടദിനം മാത്രം 137.64 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു.

ഉത്രാടദിന വിൽപ്പനയിൽ കൊല്ലം ജില്ലയിലെ കരുനാ​ഗപ്പള്ളി ഔട്ട്ലെറ്റിൽ മാത്രം 1.46 കോടി രൂപയുടെ മദ്യ വിൽപ്പനയാണ് നടന്നത്. 1.24 കോടി രൂപയുടെ മദ്യം വിറ്റ കൊല്ലം ജില്ലായിലെ തന്നെ ആശ്രാമം ഔട്ട്ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 1.11 കോടി രൂപയുടെ മദ്യം വിറ്റ മലപ്പുറം ജില്ലയിലെ എടപ്പാൾ ഔട്ട്‌ലെറ്റാണ് മൂന്നാം സ്ഥാനത്ത്. തൃശൂർ ജില്ലയിലെ ചാലക്കുടി ഔട്ട്‌ലൈറ്റ് (1.07 കോടി), ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റ് (1.03 കോടി), കൊല്ലം ജില്ലയിലെ കുണ്ടറ ഔട്ട്‌ലെറ്റ് (1 കോടി) എന്നിവയാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ. ആറ് ഔട്ട്‌ലെറ്റുകളിലാണ് ഒരു കോടി രൂപയ്ക്ക് മുകളിൽ ഉത്രാടദിനത്തിൽ വിൽപ്പന നടന്നത്.

Content Highlights: Bevco records record liquor sales for Onam

dot image
To advertise here,contact us
dot image