കെസിഎല്ലിലും ടൈംഡ് ഔട്ട്; ആദ്യ ബോൾ നേരിടാൻ വൈകിയ ആൽഫി ഫ്രാൻസിസിന് വിക്കറ്റ് നഷ്ടം

മത്സരത്തിന്റെ 15-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ദൗർഭാ​ഗ്യകരമായി കൊച്ചി താരത്തിന് വിക്കറ്റ് നഷ്ടമായത്.

കെസിഎല്ലിലും ടൈംഡ് ഔട്ട്; ആദ്യ ബോൾ നേരിടാൻ വൈകിയ ആൽഫി ഫ്രാൻസിസിന് വിക്കറ്റ് നഷ്ടം
dot image

കേരള ക്രിക്കറ്റ് ലീ​ഗിൽ ടൈംഡ് ഔട്ടാകുന്ന ആദ്യ താരമായി കൊച്ചി ബ്ലൂ ടൈ​ഗേഴ്സ് താരം ആൽഫി ഫ്രാൻസിസ്. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെതിരായ മത്സരത്തിലാണ് ആൽഫി ടൈംഡ് ഔട്ട് നിയമപ്രകാരം പുറത്തായത്. മത്സരത്തിന്റെ 15-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ദൗർഭാ​ഗ്യകരമായി കൊച്ചി താരത്തിന് വിക്കറ്റ് നഷ്ടമായത്.

ട്വന്റി 20 ക്രിക്കറ്റിൽ ഒരു ബാറ്റർ ഔട്ടായി 90 സെക്കന്റിനുള്ളിൽ അടുത്ത ബാറ്റർ ക്രീസിലെത്തി ആദ്യ ബോൾ നേരിടാൻ തയ്യാറായിരിക്കണം. എന്നാൽ 100ലധികം സെക്കന്റ് കഴിഞ്ഞാണ് ആൽഫി ബോൾ നേരിടാൻ തയ്യാറായത്. ക്രീസിലെത്തുന്നതിന് മുമ്പ് സഹതാരം നിഖിൽ തോട്ടത്തിലുമായി ഏതാനും നിമിഷം ചർച്ചയിൽ ഏർപ്പെട്ടതോടെയാണ് ആദ്യ പന്ത് നേരിടാൻ ആൽഫി വൈകിയത്. കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിന്റെ താരങ്ങൾ അപ്പീൽ ചെയ്തതോടെ അംപയർ ഔട്ട് വിധിക്കുകയായിരുന്നു.

അതിനിടെ കെസിഎൽ സെമി ഫൈനലിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെതിരെ കൊച്ചി ബ്ലൂ ടൈ​ഗേഴ്സ് മികച്ച സ്കോറിലെത്തി. ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടൈ​ഗേഴ്സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. പുറത്താകാതെ 64 റൺസ് നേടിയ നിഖിൽ തോട്ടത്തിലാണ് കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്. വിപുൽ ശക്തി 37, മുഹമ്മദ് ആഷിഖ് 31, അജീഷ് കെ 24 എന്നിങ്ങനെയും സ്കോർ ചെയ്തു.

Content Highlights: Alfi Francis becomes the first player to be timed out in KCL

dot image
To advertise here,contact us
dot image