'അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ച ഒരുപാട് പേരുടെ കൂട്ടത്തിലെ ഒരാളാണ് ഞാനും'; ഇച്ചാക്കയെ കുറിച്ച് സ്വന്തം ലാൽ

പ്രാര്‍ത്ഥന ഈശ്വരന്‍ കേട്ടെന്ന് അറിഞ്ഞതില്‍ വളരെ സന്തോഷമെന്നും മോഹന്‍ലാല്‍

'അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ച ഒരുപാട് പേരുടെ കൂട്ടത്തിലെ ഒരാളാണ് ഞാനും'; ഇച്ചാക്കയെ കുറിച്ച് സ്വന്തം ലാൽ
dot image

മലയാള സിനിമയില്‍ ഏറെ ഇഷ്ടത്തോടെ ആരാധകര്‍ നോക്കിക്കാണുന്നതാണ് മമ്മൂട്ടിയും മോഹന്‍ലാലും പങ്കുവെയ്ക്കുന്ന സൗഹൃദം. വര്‍ഷങ്ങളായുള്ള ഇവരുടെ സൗഹൃദത്തിന്റെ പല നല്ല മുഹൂര്‍ത്തങ്ങളും മലയാളികള്‍ക്ക് കാണാന്‍ സാധിച്ചിരുന്നു. അത്തരമൊരു മുഹൂര്‍ത്തമായിരുന്നു മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായ വാര്‍ത്തയ്ക്ക് പിന്നാലെ മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രം.

ആ ചിത്രം പങ്കുവെച്ചതിന് പിന്നിലെ സന്തോഷം റിപ്പോര്‍ട്ടറിനോട് പങ്കുവെക്കുകയാണ് മോഹന്‍ലാല്‍. ഒരു സിനിമ ഒരുമിച്ച് അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന് ഇങ്ങനൊരു കാര്യ വരുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

Mohanlal and Mammootty

'ഇപ്പോള്‍ നല്ല സന്തോഷത്തിലാണ്. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച ഒരുപാട് പേരുടെ കൂട്ടത്തിലെ ഒരാളാണ് ഞാനും. പ്രാര്‍ത്ഥന ഈശ്വരന്‍ കേട്ടെന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം', മോഹന്‍ലാല്‍ പറഞ്ഞു. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ ഒരുപാട് ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞെന്നും മോഹന്‍ലാല്‍ പറഞ്ഞു. വര്‍ഷങ്ങളായുള്ള ബന്ധമാണ് മമ്മൂട്ടിയുമായുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് അനുഗ്രഹം ലഭിച്ച ഭാഗ്യമുള്ളയാളാണ് താനെന്നും മോഹന്‍ലാല്‍ പറഞ്ഞു.

'വലിയ താരങ്ങള്‍ക്കിടയിലാണ് ഞാന്‍ വരുന്നത്. നസീര്‍ സാര്‍, സുകുമാരന്‍, സോമന്‍, എസ് പി പിള്ള തുടങ്ങിയവരുടെ കൂടെ അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്. ഞാന്‍ അത്രയും ഭാഗ്യം കിട്ടിയ നടനാണെന്ന് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. അവരുടെ അനുഗ്രഹം ഒക്കെ കിട്ടിയിട്ടുണ്ട്. എംജിആര്‍ അടക്കമുള്ളവരെ കാണാനും ഭാഗ്യം കിട്ടിയിട്ടുണ്ട്. അനുഗ്രഹമാണ്', മോഹന്‍ലാല്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സുജയ പാര്‍വതിക്ക് നല്‍കിയ 'ഹൃദയത്തില്‍ തുടരും' എന്ന അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

Content Highlights: Mohanlal about Mammootty and his health

dot image
To advertise here,contact us
dot image