5000 രൂപ നിക്ഷേപിച്ചാല്‍ എട്ട് ലക്ഷം അക്കൗണ്ടില്‍ വരും; പോസ്‌റ്റോഫീസ് ഒരുക്കുന്ന അവസരം

തപാല്‍ വകുപ്പ് ധാരാളം നിക്ഷേപ പദ്ധതികളാണ് ജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

dot image

നമുക്കൊക്കെ അറിയാവുന്ന പോസ്‌റ്റോഫീസിന്റെ ഒരു നിക്ഷേപ പദ്ധതിയാണ് പോസ്‌റ്റോഫീസ് റെക്കറിങ് ഡപ്പോസിറ്റ് അല്ലെങ്കില്‍ ആര്‍ ഡി. ഈ പദ്ധതിയില്‍ പ്രതിമാസം 5000 രൂപ നിക്ഷേപിച്ച് നിങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ നേടിയെടുക്കാം.പദ്ധതിയില്‍ വായ്പാ ആനുകൂല്യങ്ങളുമുണ്ട്. ഇപ്പോള്‍ 6.7 ശതമാനം വാര്‍ഷിക പലിശ നിരക്കാണ് ആര്‍ ഡിയില്‍ നിക്ഷേപകര്‍ക്കായി ഒരുക്കുന്നത്. ഇത് സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും അക്കൗണ്ടില്‍ ക്രെഡിറ്റാവുകയും ചെയ്യും.

റക്കറിങ് ഡപ്പോസിറ്റില്‍ എല്ലാമാസവും 5,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ (ഒരു ദിവസം കുറഞ്ഞത് 166 രൂപയെങ്കിലും മാറ്റി വയ്ക്കണം) അതിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ , അതായത് അഞ്ച് വര്‍ഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം മൂന്ന് ലക്ഷമാകും. 6.7 ശതമാനം പലിശ നിരക്കില്‍ 56. 830 രൂപ പലിശയിനത്തില്‍ നിക്ഷേപത്തോടൊപ്പം ചേര്‍ക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ നിങ്ങളുടെ സമ്പാദ്യം അഞ്ച് വര്‍ഷംകൊണ്ട് 3,56,830 രൂപയാകും.

ഇതോടൊപ്പം ആര്‍ഡിയില്‍ നിക്ഷേപം നീട്ടാനുള്ള സൗകര്യവും ഉണ്ട്. ഈ സൗകര്യമുള്ളതുകൊണ്ടുതന്നെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെങ്കില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ ആകെ നിക്ഷേപം 6,00,000 രൂപയാകും. ഇതോടൊപ്പം 6.7 ശതമാനം നിരക്കില്‍ ഈ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ 2,54,272 രൂപയായിരിക്കും. അതോടെ നിങ്ങള്‍ക്ക് ആകെ ലഭിക്കുന്ന തുക 8,54,272 രൂപയായി മാറും.

മറ്റൊരു കാര്യം അക്കൗണ്ട് ആരംഭിച്ച് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കഴിഞ്ഞ ശേഷം മാത്രമേ നിക്ഷേപ തുകയുടെ 50 ശതമാനം വരെ വായ്പ എടുക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ വായ്പ പലിശ നിരക്ക് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ രണ്ട് ശതമാനം അധികമാണ്. ആര്‍ഡിയുടെ കാലാവധി അഞ്ച് വര്‍ഷമാണെങ്കിലും ഈ കാലയളവ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് അക്കൗണ്ട് അവസാനിപ്പിക്കാനും സൗകര്യമുണ്ട്.

Content Highlights :If you deposit Rs. 5000, you will get Rs. 8 lakhs in your account. Details of the investment scheme

dot image
To advertise here,contact us
dot image