

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഔദോഗിക ടൈറ്റില്‍ പാര്‍ട്ണറായി കേരളത്തിലെ പ്രമുഖ ഗോള്‍ഡ് ബൈയിഗ് കമ്പനിയായ 'വൈറ്റ് ഗോള്‍ഡ്' തിരഞ്ഞെടുക്കപ്പെട്ടു. ഇരു കമ്പനികളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ 2025-2026 സീസണില്‍, ക്ലബിന്റെ വാണിജ്യ, ആരാധക സംരംഭങ്ങളിൽ ചുക്കാന്‍ പിടിക്കുക 'വൈറ്റ് ഗോള്‍ഡ്' ആയിരിക്കും.
വിശ്വാസ്യത, സാമുഹിക പ്രതിബദ്ധത, കായികമികവ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പുതിയ പങ്കാളിത്തം. സ്വർണ്ണ വ്യാപാര മേഖലയിൽ ശ്രദ്ധേയമായ കുതിപ്പ് രേഖപ്പെടുത്തുന്ന ഗോള്‍ഡ് ബയിങ് കമ്പനിയാണ് 'വൈറ്റ് ഗോൾഡ്'. ആവേശഭരിതമായ ആരാധകരുള്ള കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള സഹകരണം തങ്ങളുടെ അടിസ്ഥാനമൂല്യങ്ങളുമായി ചേർന്നുപോകുന്നതാണെന്ന് വൈറ്റ് ഗോൾഡ് മാനേജിങ് ഡയറക്‌ടർ ബാബു സി ജോസഫ് പറഞ്ഞു. സാമൂഹികവും മൂല്യാധിഷ്ഠിതവുമായ അനുഭവങ്ങൾ സമ്മാനിക്കുക എന്നതാണ് ക്ലബ്ബിന്റെ കാഴ്ച്ചപ്പാടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജിയും വ്യക്‌തമാക്കി.
ഇരു കമ്പനികളുടെയും കരാറിന്റെ ഭാഗമായി, പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ അണിയുന്ന ജേഴ്സിയുടെ മുന്‍ഭാഗത്ത് വൈറ്റ് ഗോള്‍ഡിന്റെ ലോഗോ ഉണ്ടായിരിക്കും. ഇതാദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയും വൈറ്റ് ഗോള്‍ഡും തമ്മില്‍ കൈകോര്‍ക്കുന്നത്.
Content Highlights: Kerala Blasters FC announce 'White Gold' as official title partner.