മണിരത്ന ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ കോർപ്പറേറ്റ് ഓഫീസ് എറണാകുളത്ത് പ്രവർത്തനം ആരംഭിച്ചു

മികച്ച സേവനങ്ങളുമായി മണിരത്ന ചിറ്റ്‌സ് ഇനി പുതിയ കെട്ടിടത്തിൽ

മണിരത്ന ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ കോർപ്പറേറ്റ് ഓഫീസ് എറണാകുളത്ത് പ്രവർത്തനം ആരംഭിച്ചു
dot image

പ്രമുഖ ധനകാര്യ സ്ഥാപനമായ മണിരത്ന ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ കോർപ്പറേറ്റ് ഓഫീസ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. വൈറ്റില പൊന്നുരുന്നി സഹോദരൻ അയ്യപ്പൻ റോഡിലെ പരേക്കാട്ടിൽ ബിൽഡിംഗ് ഫസ്റ്റ് ഫ്ലോറിലാണ് പുതിയ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. കൂടുതൽ കരുത്തുറ്റ കാഴ്ചപ്പാടോടെയും മികച്ച സേവനങ്ങളോടെയും ഉപഭോക്താക്കളിലേക്ക് എത്തുന്നതിന്റെ ഭാഗമായാണ് കോർപ്പറേറ്റ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതെന്ന് മണിരത്ന ഗ്രൂപ്പ് വ്യക്തമാക്കി.

റിട്ടയേർഡ് ഫാമിലി കോർട്ട് ജഡ്ജ് ലീലാ മണി ചടങ്ങിൽ മുഖ്യാതിഥിയായും മണിരത്ന ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഎംഡി മണികണ്ഠൻ എസ് വി വിശിഷ്ടാതിഥിയായും പങ്കെടുത്തു. വിശ്വാസ്യതയും സാമ്പത്തിക ശാക്തീകരണവും മുൻനിർത്തിയാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും പുതിയ കോർപ്പറേറ്റ് ഓഫീസ് കമ്പനിയുടെ വളർച്ചയുടെ പുതിയൊരു നാഴികക്കല്ലാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Content Highlight: Moneyratna Chits Private Limited inaugurated its new corporate office at Vyttila.

dot image
To advertise here,contact us
dot image