

ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം സ്വര്‍ണവിലയില്‍ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. രാജ്യാന്തര വിപണിയിലെ വര്‍ധനവിനൊപ്പം കേരളത്തിലെ സ്വര്‍ണവിലയും വലിയ രീതിയില്‍ വര്‍ധിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സമാനതകളില്ലാത്ത കയറ്റമാണ് ഉണ്ടായത്. എന്നാല്‍ ഇന്നലെ രാവിലെ രാജ്യാന്തര വിപണിയില്‍ വില കൂടി നിന്നപ്പോഴും കേരളത്തില്‍ വിപണിയെ ഞെട്ടിച്ചുകൊണ്ട് വില കുറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം കേരളത്തില്‍ സ്വര്‍ണവില വര്‍ധിക്കുകയും ചെയ്തു. യുദ്ധവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില വര്‍ധിക്കുമെന്ന് പറയുമ്പോഴും ഇപ്പോഴത്തെ വില വര്‍ധനവിനെ ഭയക്കേണ്ടതില്ല എന്നും സ്വര്‍ണത്തിന്റെ വില ഇടിയാന്‍ സാധ്യതയുണ്ട് എന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 1,24,680 രൂപയാണ് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില. ഗ്രാമിന് 15,585 രൂപയും. 360 രൂപയുടെ കുറവാണ് പവന് ഉണ്ടായത്. ഗ്രാമിന് 65 രൂപയും. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,02,720 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 12,840 രൂപയും. ഇന്നലെ ഉച്ചയ്ക്ക് ശേഷം 55 രൂപ വര്‍ധിച്ച് ഗ്രാമിന് 12,840 രൂപയില്‍ എത്തിയിരുന്നു. പവന്‍ വില ഇന്നലെ ഉച്ചയ്ക്ക് ശേഷം 1,02,720 രൂപയായിരുന്നു. അതുപോലെ വെള്ളിവിലയിലും കുറവുണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 310 രൂപയും 10 ഗ്രാമിന് 3,100 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 295 രൂപയും 10 ഗ്രാമിന് 2,950 രൂപയുമായി കുറഞ്ഞു.

യുഎസിലെ പണപ്പെരുപ്പം സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. വരും മാസങ്ങളിലും പണപ്പെരുപ്പം ഉയരാന്‍ തന്നെയാണ് സാധ്യതയാണ് കാണുന്നത്. തീരുവ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതിസന്ധികള്‍ അവസാനിപ്പിക്കുമെന്നും സ്വര്‍ണവില കുറയുമെന്നും പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ആഗോള രാഷ്ട്രീയത്തെ ആകെ പ്രതിസന്ധിയിലാക്കി യുഎസും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരായ അക്രമണം കടുപ്പിച്ചത്.
Content Highlights : Gold prices continue to fluctuate. Gold prices fell in Kerala today