എഐ കമ്പനികളുടെ 'തലവര' മാറുമോ? വരുന്നു, ഇന്ത്യയിലെ ആദ്യ AI ഐപിഒ

കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 65 ശതമാനത്തിലധികവും അമേരിക്കയിൽ നിന്നാണ്

എഐ കമ്പനികളുടെ 'തലവര' മാറുമോ? വരുന്നു, ഇന്ത്യയിലെ ആദ്യ AI ഐപിഒ
dot image

ഇന്ത്യയിലെ പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികളിലൊന്നായ ഫ്രാക്ടല്‍ അനലിറ്റിക്‌സ് (Fractal Analytics) ഐപിഒ തീയതികള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആദ്യത്തെ എഐ പ്യുവര്‍-പ്ലേ ഐപിഒ ഐപിഒയാകുമെന്നാണ് വിപണി വിലയിരുത്തുന്നത്. 2,834 കോടി രൂപയുടെ ഇഷ്യു ഫെബ്രുവരി 9 ന് സബ്സ്‌ക്രിപ്ഷനായി തുറന്ന് ഫെബ്രുവരി 11 ന് അവസാനിക്കും. ഐപിഒയില്‍ 1,023 കോടി രൂപയുടെ പുതിയ ഓഹരികളുടെ ഇഷ്യുവും നിലവിലുള്ള ഓഹരി ഉടമകളുടെ 1,810 കോടി രൂപയുടെ ഓഫര്‍-ഫോര്‍-സെയിലും ഉള്‍പ്പെടുന്നു.

AI IMAGE

ആഗോളതലത്തില്‍ എഐയിലേക്കും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുള്ള നിക്ഷേപം ശക്തമാകുന്ന സമയത്താണ് ഫ്രാക്ടലിന്റെ ഐപിഒ. എഐ ഡാറ്റ കേന്ദ്രങ്ങളിലേക്കും ക്ലൗഡിലേക്കും കോടി കണക്കിന് ഡോളറുകള്‍ നിക്ഷേപിച്ച് ഇന്ത്യ ഒരു പ്രധാന വിപണിയായി മാറുകയാണ്.

2000ല്‍ ശ്രീകാന്ത് വേലമക്കണ്ണിയും പ്രണയ് അഗര്‍വാളും ചേര്‍ന്ന് സ്ഥാപിച്ച ഫ്രാക്ടല്‍ അനലിറ്റിക്‌സ്, കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കൊണ്ട് ആഗോളതലത്തിലുള്ള ഒരു എഐ ഡിസിഷന്‍ ഇന്റലിജന്‍സ് കമ്പനിയായി വളര്‍ന്നു. വിവിധ മേഖലകളിലെ വന്‍കിട കമ്പനികള്‍ക്ക് അനലിറ്റിക്‌സ്, എഐ, ഡാറ്റാ അധിഷ്ഠിത സേവനങ്ങള്‍ കമ്പനി നല്‍കി വരുന്നു. മൈക്രോസോഫ്റ്റ്, ആപ്പിള്‍, എന്‍വിഡിയ, ആല്‍ഫബെറ്റ്, ആമസോണ്‍, മെറ്റ, ടെസ്ല എന്നിവ ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി, ഉപഭോക്തൃ കമ്പനികള്‍ ഫ്രാക്ടലിന്റെ ഉപഭോക്താക്കളാണ്.

കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 65 ശതമാനത്തിലധികവും അമേരിക്കക്കാരാണ്. ന്യൂയോര്‍ക്കും മുംബൈയും കേന്ദ്രീകരിച്ചാണ് ഫ്രാക്ടലിന്റെ പ്രവര്‍ത്തനങ്ങള്‍. പുതിയ ഓഹരി ഇഷ്യുവിലൂടെ സമാഹരിക്കുന്ന തുക ആഗോള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വിനിയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതില്‍ ഫ്രാക്ടല്‍ യുഎസ്എ എന്ന അമേരിക്കന്‍ ഉപകമ്പനിക്ക് വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനോ മുന്‍കൂട്ടി അടയ്ക്കുന്നതിനോ വേണ്ട ഫണ്ട്, ജീവനക്കാരുടെ ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്ത്യയിലെ ഓഫീസ് വിപുലീകരണം എന്നിവയ്ക്ക് ഉപയോഗിക്കും. ഇതിന് പുറമേ, എഐ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും, ഏറ്റെടുക്കലുകള്‍ നടത്തുന്നതിനും ഒരു ഭാഗം വിനിയോഗിക്കും.

ടിപിജി (TPG), അപാക്സ് പാര്‍ട്‌ണേഴ്സ്, ഗജ ക്യാപിറ്റല്‍ തുടങ്ങിയ ആഗോള പ്രമുഖ നിക്ഷേപകരുടെ പിന്തുണ ഫ്രാക്ടലിനുണ്ട്. ഇതുവരെ 800 ദശലക്ഷം ഡോളറിലധികം ഫണ്ടിംഗ് കമ്പനി സമാഹരിച്ചിട്ടുണ്ട്.

AI

സാമ്പത്തികമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ കമ്പനിയുടെ പ്രകടനം മെച്ചപ്പെട്ടു. 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഫ്രാക്ടല്‍ 2,765 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തേക്കാള്‍ ഏകദേശം 26 ശതമാനം വളര്‍ച്ചയാണിത്.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ, ആക്‌സിസ് ക്യാപിറ്റല്‍, ഗോള്‍ഡ്മാന്‍ സാക്‌സ് (ഇന്ത്യ) സെക്യൂരിറ്റീസ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. തീയതികള്‍ പ്രഖ്യാപിച്ചതോടെ, ഇന്ത്യയിലെ എഐ കമ്പനികളിലെ നിക്ഷേപക താല്പര്യം എത്രമാത്രമാകും എന്നത് ഫ്രാക്ടല്‍ അനലിറ്റിക്‌സ് ഐപിഒ പ്രതികരണത്തിലൂടെ വ്യക്തമാകും.

Content Highlights: indias first ai ipo fractal analytics announces dates for rs 2834 crore public issue

dot image
To advertise here,contact us
dot image