

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണവില കുതിച്ചുകയറുമെന്ന പ്രതീകള്‍ക്ക് വിപരീതമായി വില കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നത് ആശ്ചര്യത്തോടെയാണ് വിപണിവിദഗ്ധര്‍ ഉറ്റുനോക്കുന്നത്. സ്വര്‍ണവില ഉയര്‍ന്നാല്‍ സ്വര്‍ണം വിറ്റ് ലാഭം കൊയ്യാമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തിരിച്ചടിയാണ് അടിക്കടിയുണ്ടാകുന്ന വിലക്കുറവ്. എങ്കിലും ഈ വിലക്കുറവ് അധികകാലം തുടരുകയില്ലെന്നും വിലക്കയറ്റം ഉടന്‍തന്നെ ഉണ്ടാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴത്തെ വിലയിടിവ് അവസരമാക്കാം.

കേരളത്തില്‍ ഇന്നും സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,17,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 14,635 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,085 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു പവന് 96,680 രൂപയും. വെള്ളി വിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമായി കുറഞ്ഞിട്ടുണ്ട്.
സ്വർണവിലയില്‍ ഇന്നലെ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് തവണയാണ് വില ഇടിഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,730 രൂപയും പവന് 400 രൂപ കുറഞ്ഞ് 1,17,840 രൂപയുമായിരുന്നു. ഡോളര്‍ സൂചിക ഉയരുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം. പണപ്പെരുപ്പം വര്‍ധിക്കുമെന്ന ആശങ്കയും സ്വര്‍ണവില കുറയാന്‍ കാരണമായി. ഇന്ത്യന്‍ രൂപയും ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ്. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞുവരികയാണ്.

Content Highlights :Gold prices in Kerala have fallen for the fifth consecutive day. But those looking to buy gold can take advantage of the current price drop.