ബിറ്റ് കോയിൻ തകർച്ചയിലേക്ക്, 2024 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നില

ഒക്ടോബറിലെ റെക്കോർഡ് ഉയരത്തിൽ നിന്നും 40% ഇടിവ്

ബിറ്റ് കോയിൻ   തകർച്ചയിലേക്ക്, 2024 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നില
സുമ സണ്ണി
1 min read|04 Feb 2026, 10:50 am
dot image

2026 ന്റെ തുടക്കത്തിൽ തന്നെ ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപകരുടെ താൽപ്പര്യത്തിന് കുത്തനെ കുറവ് വരുന്നു എന്ന സൂചനകൾ വിപണികളിൽ ശക്തമാകുന്നു. 2025 ലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 35% ത്തിലധികം ഇടിവും, ഇടിഎഫ് നഷ്ടങ്ങളുമാണ് ഇതിന് കാരണം. മോശം പ്രകടനം കാരണം ചെറുകിട നിക്ഷേപകരുടെ താൽപര്യം ഉയർന്ന അപകടസാധ്യതയുള്ള ആസ്തികളിൽ നിന്ന് സ്വർണത്തിലേക്കും വെള്ളിയിലേക്കും വഴിമാറി.

bitcoin

ബിറ്റ് കോയിൻ 2024 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയതോടെ ക്രിപ്റ്റോ കറൻസി വിപണികളിൽ പരിഭ്രാന്തി നിറയുകയാണ്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ ബിറ്റ് കോയിൻ. ഒക്ടോബറിൽ 1,26,000 ഡോളറിനു മുകളിൽ റെക്കോർഡ് ഉയരത്തിലെത്തിയതിന് ശേഷം ബിറ്റ് കോയിൻ ഏകദേശം 40% ഇടിഞ്ഞു. ട്രംപ് ഭരണകൂടം ക്രിപ്‌റ്റോ അനുകൂല നയങ്ങൾ പ്രചരിപ്പിക്കുകയും അമേരിക്കയെ "ലോകത്തിന്റെ ക്രിപ്‌റ്റോ തലസ്ഥാനം" ആക്കുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തതിന്റെ ഊർജം ബിറ്റ് കോയിനിന്‌ നഷ്ട്ടപ്പെട്ടോ എന്ന സംശയം ഉയരുന്നുണ്ട്.

bitcoin

വിപണി മൂല്യം നിലനിർത്താൻ ആകുന്നില്ല.

വിപണിയിലെ ചാഞ്ചാട്ടം, കുറഞ്ഞ ലിക്വിഡിറ്റി, നിയന്ത്രണ നടപടികൾ, സുരക്ഷാ ലംഘനങ്ങൾ, പദ്ധതി പരാജയങ്ങൾ എന്നിവ കാരണം ക്രിപ്‌റ്റോകറൻസി മൂല്യങ്ങളിൽ വേഗത്തിലുള്ള ഇടിവ് അനുഭവപ്പെടാം എന്ന തോന്നൽ നിക്ഷേപകർക്ക് ഉണ്ട്. ബിറ്റ്കോയിനിന്‌ മാത്രമല്ല മറ്റ് ക്രിപ്റ്റോ കറൻസികളിലും കുത്തനെയുള്ള ഇടിവ് ആണ് കാണുന്നത്. പ്രധാന ക്രിപ്റ്റോ ആസ്തികൾക്ക് ചിലപ്പോൾ ഒരു വർഷത്തിനുള്ളിൽ മൂല്യത്തിന്റെ 60% ത്തിലധികം നഷ്ടപ്പെടും എന്ന പ്രവചനങ്ങളും ക്രിപ്റ്റോ കറൻസി വിപണികളെ ഉലക്കുന്നുണ്ട്. മറ്റ് ആസ്തികളെ അപേക്ഷിച്ച് ക്രിപ്റ്റോകറൻസികളിൽ ഉണ്ടാകുന്ന വാലറ്റ് ചോർത്തലും അനുബന്ധ തട്ടിപ്പുകൾക്കും തടയിടാൻ ആകുന്നില്ല എന്ന പ്രശ്നവും മേഖലയെ അലട്ടുന്നു.

അസ്ഥിരത തുടരുമോ?

ക്രിപ്‌റ്റോകറൻസി വിപണിയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ ഭാവിയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം ഊഹക്കച്ചവടവും 'പമ്പ് ആൻഡ് ഡംപ്' പദ്ധതികളുമാണ് ഇപ്പോഴും ക്രിപ്റ്റോ കറൻസികളുടെ ഗതി നിശ്ചയിക്കുന്നത്. വികാരത്തിന് പുറത്തുള്ള കച്ചവടങ്ങൾ ആണ് ഇപ്പോഴും ഈ വിപണിയിൽ മുന്നിട്ട് നിൽക്കുന്നത്. പൊതുവെ ലോകത്തിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ ഇതിൽ കൂടുതൽ ലാഭമെടുക്കലിന് പ്രേരിപ്പിക്കുന്നുണ്ട്. മാത്രമല്ല ക്രിപ്റ്റോ എത്തിയിട്ട് കുറച്ച് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്ന കാര്യവും ക്രിപ്റ്റോ കറൻസി വിപണികൾക്ക് സ്വീകാര്യത കുറക്കുന്ന ഘടകമാണ്.

2026 ന്റെ തുടക്കത്തിൽ, ബിറ്റ്കോയിനിലും, എതെറിയത്തിലും ഉണ്ടായ വലിയ ഇടിവിനെത്തുടർന്ന് കൂടുതൽ അസ്ഥിരതയും വിലയിടിവും തുടരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതെല്ലാം തന്നെ വിപണി വികാരം "ബെയർ-മാർക്കറ്റ് മോഡിൽ" തുടരാനുള്ള സാധ്യതയാണ് അനലിസ്റ്റുകൾ പങ്കുവെക്കുന്നത് .

ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ ബിറ്റ് കോയിനിനെ പേടിപ്പിക്കുന്നു

റഷ്യ-യുക്രൈൻ മാത്രമല്ല, ഇറാൻ-അമേരിക്ക ഇപ്പോൾ സംഘർഷത്തിലേക്ക് നീങ്ങുമോ എന്ന പേടിയും നിലനിൽക്കുന്നുണ്ട്. നിക്ഷേപിക്കുന്ന മൂലധനം സംരക്ഷിക്കാൻ ക്രിപ്റ്റോ കറൻസികൾക്ക് 'ശേഷിയില്ല' എന്ന വിലയിരുത്തലുകളും തിരിച്ചടിയാണ്. സ്വർണ്ണത്തിന് ബദലാകാൻ ഇതുവരെ ബിറ്റ് കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികൾക്ക് ആയിട്ടില്ല. വെള്ളിയും ഇപ്പോൾ 'പണം' എന്നുള്ള അവസ്ഥയിലേക്ക് എത്തിയതോടെ ക്രിപ്റ്റോ കറൻസികളുടെ കാര്യം വീണ്ടും പരുങ്ങലിലായി. വ്യാപാര യുദ്ധങ്ങളും, ഖനന പ്രശ്നങ്ങളും ക്രിപ്റ്റോകറൻസികൾക്ക് കൂനിന്മേൽ കുരുവെന്ന പോലെ ആകുകയാണ് .

bitcoin

ബിറ്റ്‌കോയിൻ നിക്ഷേപകർ കഴിഞ്ഞ ദിവസങ്ങളിൽ 2.56 ബില്യൺ ഡോളർ വിറ്റൊഴിഞ്ഞതായി 'കോയിൻഗ്ലാസ്' രേഖകൾ സൂചിപ്പിക്കുന്നു. കെവിൻ വാർഷിനെ ഫെഡ് ചെയർ നോമിനിയായി തിരഞ്ഞെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെത്തുടർന്ന് ഉടലെടുത്ത AI വ്യാപാരത്തെക്കുറിച്ചുള്ള പുതിയ ആശങ്കകളും, സ്വർണത്തിലും, വെള്ളിയിലുമുണ്ടായ വിൽപ്പനയും ക്രിപ്‌റ്റോകറൻസികളെ ഭാരപ്പെടുത്തി.എല്ലാറ്റിനും ഉപരിയായി ഒരു സ്ഥിരതയില്ലായ്മ ക്രിപ്റ്റോ കറൻസികൾക്ക് ഉണ്ടെന്ന പൊതു വികാരവും ഈ നിക്ഷേപത്തിന് തിരിച്ചടിയാണ്.

Also Read:

crypto chart
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവയാണ് മുകളിൽ നൽകിയിട്ടുള്ളത് .ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
Table Source :https://www.coingecko.com

Content Higlights : Bitcoin Plung; lowest level since 2024

dot image
To advertise here,contact us
dot image