

കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്ന് നിന്നിരുന്ന വില ഇന്നലെ ഉച്ച കഴിഞ്ഞതോടെ മലക്കം മറിയുകയായിരുന്നു. ഇന്നലെ രാവിലെ 102,280 രൂപയായിരുന്ന വിപണി വില ഉച്ചയ്ക്ക് ശേഷം 880 രൂപ കുറഞ്ഞ് 1,01,400 രൂപയിലെത്തി. ഗ്രാമിന് 110 രൂപ കുറഞ്ഞ് 12,675 രൂപയും അയിരുന്നു. ഇന്ന് വീണ്ടും വില കുറയുകയാണ് ഉണ്ടായത്. രാജ്യാന്തര വിലയിലെ വര്‍ധനവ് മുതലെടുത്ത് ലാഭമെടുപ്പ് വര്‍ധിച്ചതും ഇന്ത്യന്‍ രൂപ ഡോളറിനെതിരെ മികച്ച നേട്ടം കുറിച്ചതുമാണ് സ്വര്‍ണവില കുറയാന്‍ കാരണമായത്.

ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 101,200 രൂപയാണ് വിപണി വില. ഇന്നലെ രാവിലത്തെ വിലയേക്കാള്‍ 1,080 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് ഗ്രാം വില 12,650 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിനും വിലയില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. ഇന്ന് 10505 രൂപയാണ് 18 കാരറ്റ് ഗ്രാം വില. പവന് 84,040 രൂപയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 90 രൂപ കുറഞ്ഞ് 10,525 രൂപയില്‍ എത്തിയിരിന്നു. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 880 രൂപയാണ് ഇന്നലെ രാവിലെ ഉണ്ടായിരുന്ന വിലയേക്കാള്‍ കുറഞ്ഞിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 4440 ഡോളറാണ് ഇന്നത്തെ വില.

ബുധനാഴ്ച ഡല്‍ഹിയില്‍ വെള്ളി വില കിലോയ്ക്ക് 5,000 രൂപ ഉയര്‍ന്ന് 2.56 ലക്ഷം രൂപയിലെത്തി. സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ശക്തമായ ഡിമാന്‍ഡും വ്യാവസായിക വാങ്ങലുകളും ശക്തമായതോടെയാണ് വില ഉയര്‍ന്നത്. യുഎസും വെനസ്വേലയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വെള്ളിയ്ക്കും ഡിമാന്റ് വര്‍ദ്ധിപ്പിച്ചു. വിതരണ മേഖലയിലെ നിയന്ത്രണങ്ങളും വിലയെ സ്വാധീനിക്കുന്നു.

Content Highlights :Gold prices are falling. Today's price is a relief for those looking to buy jewelry.