

കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വിലയില്‍ വലിയ രീതിയില്‍ വര്‍ധനവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 480 രൂപയുടെ വർധനവാണ് ഇന്ന് മാത്രം ഉണ്ടായിരിക്കുന്നത്. വേനസ്വേല-യുഎസ് പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പിന്നിലുള്ള കാരണം. ഇനിയും വിലയില്‍ വര്‍ധനവുണ്ടാകാനാണ് സാധ്യതയെന്ന് വ്യാപാരികളും വിദഗ്ധരും പറയുന്നു. വിലയില്‍ ചെറിയ ഏറ്റക്കുറച്ചില്‍ ഉണ്ടാകാമെങ്കിലും ഒരു ലക്ഷത്തില്‍ നിന്ന് താഴേക്ക് ഉടനെയൊന്നും കുറയാന്‍ സാധ്യതയില്ലന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വില ഉയർന്നതോടെ ജ്വലറികളിലും സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.

ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 102,280രൂപയാണ് വില. ഇന്നലെ 101,800 രൂപയായിരുന്നു വിപണിവില. 480 രൂപയുടെ വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 440 രൂപ വര്‍ധിച്ചിരുന്നു. ഇന്നലെയും ഇന്നുമായി 920 രൂപ കൂടിയിട്ടുണ്ട്. 22 കാരറ്റിന് ഗ്രാമിന് 12785 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 12725 രൂപയായിരുന്നു. 60 രൂപയുടെ വ്യത്യാസമാണ് ഗ്രാം വിലയില്‍ ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് പവന്‍ വില ഇന്ന് 84,920 രൂപയാണ്. ഗ്രാമിന് 10615 രൂപയും. പവന് 400 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. വെള്ളി വിലയിലും നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാമിന് 265 രൂപയും 10 ഗ്രാമിന് 2,650 രൂപയുമാണ് ഇന്നത്തെ വില.


2000-ല്‍ പവന്‍ വില 3212 രൂപയായിരുന്നത് 2025-ല്‍ 100,000 രൂപയ്ക്ക് മുകളിലായി ഉയര്‍ന്നു. ഈ വര്‍ദ്ധനവിന് കാരണം ആഗോള വിപണിയിലെ വിലക്കയറ്റം, രാജ്യാന്തര സംഘര്‍ഷങ്ങള്‍, നിക്ഷേപകരുടെ ആവശ്യം എന്നിവയാണ്. കേരളത്തിലെ സ്വര്‍ണ്ണ വ്യാപാര മേഖല അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകും. നിലവില്‍, കേരളത്തില്‍ ഏകദേശം 12,000 ചെറുതും, വലുതുമായ ജ്വല്ലറികളുണ്ട്, ഇത് ലക്ഷക്കണക്കിന് കോടി രൂപയുടെ വാര്‍ഷിക സ്വര്‍ണ്ണ വ്യാപാരത്തിലേക്ക് നയിക്കുന്നു.
Content Highlights : Gold prices in Kerala have been rising for days. Even today, January 7, there has been an increase in prices.