

പുതുവത്സര ദിനമായ ഇന്ന് കേരളത്തിലെ സ്വര്‍ണ വിലയില്‍ വര്‍ധനവ്. നേരിയ വര്‍ധനവാണ് കാണുന്നതെങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ വില കൂടാനും കുറയാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാജ്യാന്തര വിപണിയില്‍ സര്‍ണവിലയില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടില്ല. ഔണ്‍സിന് 4315 ഡോളറാണ് ഇന്നത്തെ വില. ഇന്ത്യന്‍ രൂപയുടെ മൂല്യം 89.99 രൂപ നിരക്കിലാണ്.രൂപയുടെ മൂല്യവും ക്രൂഡ് ഓയില്‍ വിലയും ഇടിയുന്നത് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഇന്നലെ മൂന്ന് തവണയാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്. രാവിലെ പവന് 99640 രൂപയായിരുന്നു. പിന്നീട് ഉച്ചയ്ക്കും വൈകിട്ടും വില കുറഞ്ഞു. വൈകിട്ടത്തെ വില 98920 രൂപയായിരുന്നു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 99040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 12,380 രൂപയായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10180 രൂപയും പവന് 81440 രൂപയുമാണ്.

ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 1.07 ലക്ഷം രൂപ വില നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്.ആഭരണം വാങ്ങാന്‍ സ്വര്‍ണവിലയ്ക്ക് പുറമേ പണിക്കൂലിയും നികുതിയും മറ്റ് ചാര്‍ജുകളും നല്‍കണം. 3 മുതല്‍ 30 ശതമാനം വരെയാണ് പണിക്കൂലി ഈടാക്കുന്നത്. ഇതോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും കൂടിയാകുമ്പോള്‍ വില ഒരു ലക്ഷത്തിലധികമാകും.
Content Heighlights: Gold prices increased on New Year's Day as well