

സ്വര്‍ണവിപണിയില്‍ നിന്നും വീണ്ടും വര്‍ധനവിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞമാസം 89,000ത്തിനും 90,000ത്തിനു ഇടയില്‍ നിന്ന സ്വര്‍ണവില വീണ്ടും 92,000ത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്. അത് വീണ്ടും വര്‍ധിക്കാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
ആഗോള വിപണിയിലെ ചലനങ്ങളെ തുടര്‍ന്ന് രാജ്യാന്തര വിപണയില്‍ വന്ന മാറ്റങ്ങളാണ് കേരളത്തില്‍ സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമായത്. യുഎസിലെ 'ഷട്ട്ഡൗണ്‍' റെക്കോര്‍ഡിട്ട് 42-ാം ദിവസത്തിലേക്ക് എത്തി നില്‍ക്കുകയാണ്. ഇതുമൂലം ഉണ്ടാകുന്ന തൊഴിലില്ലായ്മയും സ്വര്‍ണം സുരക്ഷിത നിക്ഷേപം എന്ന നിലയിലേക്ക് ഉയരുന്നതിന് കാരണമായി. ഇതിനെ തുടര്‍ന്ന് ഡിസംബറില്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസേര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും കൂടുതലാണ് ഇത്തരത്തിലുള്ള സാഹചര്യത്തില്‍ സ്വര്‍ണത്തിന്റെ വില ഇനിയും വര്‍ധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
അതേസമയം, ട്രംപ് പ്രധാനമായും നടപ്പിലാക്കിയ ഇറക്കുമതി തീരുവ രാജ്യങ്ങളില്‍ തമ്മിലുള്ള വ്യാപാര യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ്. ട്രംപിന്റെ ഇത്തരം പ്രവര്‍ത്തികളിലൂടെയെല്ലാം സാമ്പത്തിക അസന്തുലിതാവസ്ഥയും രാഷ്ട്രീയ അപകടസാധ്യതയും വര്‍ദ്ധിക്കാനുള്ള സാധ്യതയേറെയാണ്. യുഎസ് ഡോളര്‍ ദീര്‍ഘകാല മാന്ദ്യത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ ഡോളര്‍ ദുര്‍ബലപ്പെടുമ്പോള്‍ സ്വര്‍ണത്തിന്റെ ആവശ്യകത കൂടുകയും അതിനെ തുടര്‍ന്ന് സ്വര്‍ണവില ഉയരാനുള്ള സാധ്യത ഏറെയാണെന്നുമാണ് സാമ്പത്തിക വിദഗ്ധന്‍ ഡോ മാര്‍ട്ടിന്‍ പാട്രിക് പറയുന്നത്.
'സ്വര്‍ണത്തിന് വലിയൊരു ഇടിവ് സംഭവിക്കില്ല. പരമാവധി 80,000 വരെ കുറയാന്‍ സാധ്യതയുണ്ട്. അതിന്റെയും താഴേക്ക് പോകാനുള്ള സാധ്യത വളരെ കുറവാണ്. അമേരിക്ക ഇപ്പോള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന നയത്തില്‍ എന്തെങ്കിലും കാര്യമായ മാറ്റം സംഭവിച്ചാലേ 80,000ത്തിനോ 75,000ത്തിനോ താഴോട്ട് സ്വര്‍ണവില ഇടിയാന്‍ സാധ്യതയുള്ളു. പക്ഷെ അമേരിക്ക പെട്ടെന്നൊരു മാറ്റത്തിന് തയ്യാറാകാന്‍ സാധ്യതയില്ല. അമേരിക്ക ഇപ്പോഴും രാജ്യങ്ങളോട് തീരുവ യുദ്ധത്തിലാണ്. ആ വ്യാപാര യുദ്ധത്തില്‍ നിന്ന് പിന്നോട്ട് പോകുന്നില്ല. ചൈനയുടെ അടുത്ത് മാത്രമാണ് അവര്‍ ഒരു കോപ്രമൈസിന് ഒരുങ്ങുന്നത്. കാരണം ചൈനയുടെ മിനറല്‍സ് അമേരിക്കക്ക് ആവശ്യമുണ്ട്. ഇന്ത്യ അമേരിക്കക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രാജ്യമല്ല. അതുകൊണ്ടു തന്നെ ഗോള്‍ഡിന്റെ ഡിമാന്റ് കുറയാനുളള സാധ്യത ഇല്ല. സ്വര്‍ണത്തിലുള്ള ഇന്‍വെസ്റ്റ്മെന്റ് ഡിമാന്റ് വര്‍ധിക്കുകയാണ്'. - ഡോ.മാര്‍ട്ടിന്‍ പാട്രിക്
'സ്വര്‍ണ കൂടുതല്‍ വാങ്ങിച്ചുവയ്ക്കാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ വീണ്ടും തീരുമാനമെടുത്തു. ഇതിന്റെ പ്രധാന കാരണം അനിശ്ചിതത്വത്തെ നേരിടുക എന്നതാണ്.അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസേര്‍വ് അവരുടെ അടിസ്ഥാന പലിശ നിരക്ക് കട്ട് ചെയ്യുന്നു. കട്ട് ചെയ്യുമ്പോള്‍ ഫിക്സഡ് ഇന്‍കം ഗ്രൂപ്പ് കാര്‍ക്ക് വരുമാനം കുറയും. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ ഗോള്‍ഡിലേക്കും മറ്റും ആളുകള്‍ നിക്ഷേപിക്കാന്‍ തുടങ്ങി. ഇതുകൊണ്ടൊക്കെ തന്നെയാണ് സ്വര്‍ണവില കുറയാനുള്ള സാധ്യത വളരെ കുറവാണെന്ന് പറയുന്നത്. അമേരിക്കന്‍ ഡോളറിന്റെ മേധാപിത്യം നഷ്ടപ്പെട്ടിട്ടില്ല. ഡോളറ് വളരെ വീക്കാവുകയാണെങ്കില്‍ മാത്രമേ സ്വര്‍ണവില 50,000ത്തിലേക്കെത്താനുള്ള സാധ്യതയുള്ളത്. കൂടാതെ മൈനിങ് ചെയ്യാനുള്ള സ്വര്‍ണം ഇല്ല എന്നതാണ് മറ്റൊരു സത്യം. കാര്യമായ രീതിയില്‍ ലോകത്ത് ഇപ്പോള്‍ മൈനിങ് ഇല്ല. അതുകൊണ്ടു തന്നെ മൈനിങ് ഇല്ലാത്തതിന്റെ പേരിലും റീ-സൈക്കിളിങ് ആവശ്യമുള്ളതിനാലും സ്വര്‍ണത്തിന്റെ ഡിമാന്റ് ഭാവിയില്‍ വര്‍ധിക്കുകയും വില കൂടാനുള്ള സാധ്യതയുമാണ് കാണുന്നത്'- ഡോ.മാര്‍ട്ടിന്‍ പാട്രിക്.
Content Highlights: Gold price approaching lakhs again Economists say this