E4M ഐഎംഎ സൗത്തില്‍ തുടര്‍ച്ചയായി 'ഏജന്‍സി ഓഫ് ദി ഇയര്‍' പുരസ്‌കാരം നേടി മൈത്രി അഡ്വെര്‍ടൈസിങ്

അഞ്ച് സ്വര്‍ണ്ണവും എട്ട് വെള്ളിയും നാല് വെങ്കലവും ഉള്‍പ്പടെ 17 അവാര്‍ഡുകളാണ് മൈത്രി നേടിയത്

dot image

ബെംഗളൂരു: E4M ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്തില്‍ 'ഏജന്‍സി ഓഫ് ദി ഇയര്‍ 2025' കരസ്ഥമാക്കി മൈത്രി അഡ്വെര്‍ടൈസിങ് വര്‍ക്‌സ്. അഞ്ച് സ്വര്‍ണ്ണവും എട്ട് വെള്ളിയും നാല് വെങ്കലവും ഉള്‍പ്പടെ 17 അവാര്‍ഡുകളാണ് മൈത്രി നേടിയത്. ബിജിഎംഐ, വിപ്രോ ബ്രാഹ്‌മിന്‍സ്, മാതൃഭൂമി, മൈജി, മുത്തൂറ്റ് ഫിനാന്‍സ്, ഏഷ്യാനെറ്റ്, മുക്താ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്നീ ബ്രാന്‍ഡുകളുടെ ക്യാപയിനുകളിലൂടെയാണ് പുരസ്‌കാരങ്ങള്‍ നേടിയത്. ഇതോടെ തുടര്‍ച്ചയായി നാല് തവണ ഏജന്‍സി ഓഫ് ദി ഇയര്‍ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഏജന്‍സിയായി മൈത്രി മാറി.

ഈ നേട്ടം മൈത്രിയുടെ മാത്രമല്ലെന്നും തങ്ങളുടെ ആശയങ്ങളില്‍ വിശ്വസിക്കുന്നവരുടെ കൂടി നേട്ടമാണെന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം മാനേജിംഗ് ഡയറക്ടര്‍ രാജു മേനോന്‍ പറഞ്ഞു. ഈ ആശയങ്ങള്‍ അവാര്‍ഡുകള്‍ നേടുന്നതിനൊപ്പം ക്ലയന്റുകളുടെ പ്രൊഡക്ടുകള്‍ സെല്‍ ചെയ്യുന്നതിനും സഹായിക്കുന്നുവെന്നത് സന്തോഷമുണ്ടാകുന്ന കാര്യമാണെന്ന് ചെയര്‍മാന്‍ സി മുത്തു ചൂണ്ടിക്കാട്ടി.

'വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു ക്രീയേറ്റിവ് ടീം ആണ് ഞങ്ങളുടേത്. അതുകൊണ്ട് വേറിട്ടുനില്‍ക്കുന്ന ആശയങ്ങളും ഉണ്ടാകുന്നു. ഞങ്ങളുടെ ബ്രാന്‍ഡുകളെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്ന ഇത്തരം ആശയങ്ങള്‍ക്ക് അവാര്‍ഡുകള്‍ കൂടി ലഭിക്കുമ്പോള്‍ ഇരട്ടി മധുരം,' സീനിയര്‍ ഗ്രൂപ്പ് ഐഡിയേഷന്‍ ഹെഡ് അജിത് കുമാര്‍ ആര്‍ പ്രതികരിച്ചു. 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ ആരംഭിച്ച മൈത്രിക്ക് ഇന്ന് ദക്ഷിണേന്ത്യയിലുടനീളം സാന്നിധ്യമുണ്ട്. അതുപോലെ മാലിദ്വീപിലും സീഷെല്‍സിലും ഓഫീസുകളുണ്ട്. സമീപ വര്‍ഷങ്ങളില്‍ അവാര്‍ഡ് ഷോകളില്‍ തുടര്‍ച്ചയായി തിളക്കമാര്‍ന്ന പ്രകടനമാണ് മൈത്രി കാഴ്ചവെയ്ക്കുന്നത്.

E4M ഐഎംഎ സൗത്തില്‍ മൈത്രി നേടിയ അവാര്‍ഡുകള്‍:

ഹൗ ബിജിഎംഐ മെയ്ഡ് എ സ്‌കാം ആഡ് ടു എക്‌സ്‌പോസ് സ്‌കാം: ടാലന്റ്/ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡഡ് കൊണ്ടന്റ്, ബെസ്റ്റ് യൂസ് ഓഫ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്/സോഷ്യല്‍ മീഡിയ എന്നീ വിഭാഗങ്ങളിലായി 3 വെള്ളിയും 1 വെങ്കലവും നേടി.

വെജിറ്റേറിയന്‍ മന്ത് 2.0, ബ്രാഹ്‌മിന്‍സ്: ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്/സോഷ്യല്‍ മീഡിയ, ടാലന്റ്/ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് (എഫ്എംസിജി) എന്നീ വിഭാഗങ്ങളിലായി 1 സ്വര്‍ണ്ണവും 1 വെള്ളിയും.

ദി സൂയിസൈഡ് നോട്ട് ദാറ്റ് സേവ്ഡ് 50+ ലൈഫ്‌സ്, മുക്ത ചാരിറ്റബിള്‍ ഫൗണ്ടേഷന്‍: ഒക്കേഷന്‍/ഫെസ്റ്റിവ് ബേസ്ഡ് ഓര്‍ സീസണല്‍ മാര്‍ക്കറ്റിങ് (സോഷ്യല്‍ ഇമ്പാക്ട്), ബെസ്റ്റ് യൂസ് ഓഫ് പ്രിന്റ് (ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് സോഷ്യല്‍ ഇമ്പാക്ട്) എന്നീ വിഭാഗങ്ങളില്‍ 1 സ്വര്‍ണ്ണവും 2 വെള്ളിയും

മൈജി സ്മാര്‍ട്ട് സ്റ്റാര്‍ട്ട്: ഒക്കേഷന്‍/ഫെസ്റ്റിവ് ബേസ്ഡ് ഓര്‍ സീസണല്‍ മാര്‍ക്കറ്റിങ് (സോഷ്യല്‍ ഇമ്പാക്ട്) എന്ന വിഭാഗത്തില്‍ ഒരു വെള്ളി.

മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സ് 2025: ബ്രാന്‍ഡഡ് കൊണ്ടന്റ് വിഭാഗത്തില്‍ ഒരു വെങ്കലം.

ഹൗ ബിജിഎംഐ വോണ്‍ ബാക്ക് മലയാളി പ്ലേയേഴ്‌സ്: ബ്രാന്‍ഡഡ് കൊണ്ടന്റ് (സോഷ്യല്‍ ഇമ്പാക്ട്) വിഭാഗത്തില്‍ 1 സ്വര്‍ണ്ണം.

കപ്പ കള്‍ച്ചര്‍ 2025: ഓമ്നി ചാനല്‍ മാര്‍ക്കറ്റിംഗിന്റെ മികച്ച ഉപയോഗത്തിന് 1 സ്വര്‍ണ്ണം.

ലെറ്റ് യുവര്‍ ലൈഫ് ഷൈന്‍, മുത്തൂറ്റ് ഫിനാന്‍സ്: ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്/സോഷ്യല്‍ മീഡിയയുടെ (ഫിനാന്‍ഷ്യല്‍ സെക്ടര്‍) മികച്ച ഉപയോഗത്തിന് 1 സ്വര്‍ണ്ണം

വില്ല്യാന്റൈന്‍സ് ഡേ, ഏഷ്യാനെറ്റ്: ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്/സോഷ്യല്‍ മീഡിയ (മീഡിയ) മികച്ച ഉപയോഗത്തിന് 1 വെങ്കലം.

ഫോണ്‍ വേണ്ട, മൈജി: കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാര്‍ക്കറ്റിംങ് - കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് (സോഷ്യല്‍ ഇമ്പാക്ട്) വിഭാഗത്തില്‍ 1 വെള്ളി

Content Highlights: Maitri Advertising wins consecutive 'Agency of the Year' awards at E4M IMA South

dot image
To advertise here,contact us
dot image