മലപ്പുറത്ത് വൈദ്യുതിവേലിയില് നിന്ന് ഷോക്കേറ്റ് വിദ്യാര്ഥി മരിച്ചു

കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഷംനാദിന് (17) പരിക്കേറ്റു

dot image

മലപ്പുറം: മലപ്പുറം കിഴിശ്ശേരിയില് വൈദ്യുതി വേലിയില് നിന്ന് ഷോക്കേറ്റ് വിദ്യാര്ഥി മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലില് അബ്ദുറസാഖിന്റെ മകന് സിനാന് (17) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഷംനാദിന് (17) പരിക്കേറ്റു. പന്നി ശല്യം തടയാന് സ്ഥാപിച്ച വൈദ്യുതി വേലിയിലാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 10മണിയോടെ ഇരുവരും കളികാണാന് പോയി തിരിച്ച് വരുന്നതിനിടയിലാണ് സംഭവം.

പരിക്കേറ്റ ഷംനാദ്(17) കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലാണ്. സിനാനെ ആദ്യം കീഴ്ശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിനാന്റെ വീടില് നിന്ന് 500 മീറ്റര് അകലെ ഒരു സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില് പന്നി ശല്യം തടയുന്നതിനായി സ്ഥാപിച്ച വൈദ്യുതി വേലിയില് നിന്നാണ് അപകടം ഉണ്ടായത്.

മിസോറാം ആരോടൊപ്പം?; സോറം പീപ്പിൾസ് മൂവ്മെന്റിന് കുതിപ്പ്,12 ഇടങ്ങളിൽ എംഎൻഎഫ്

സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി വേലി നിയമപ്രകാരമാണോ സ്ഥാപിച്ചതെന്നടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. മനുഷ്യന് വൈദ്യതാഘതമേറ്റ് മരണത്തിലേക്ക് വരെ നയിക്കാന് കാരണമാകുന്ന രീതിയില് വൈദ്യുത വേലി സ്ഥാപിക്കുക എന്നത് കുറ്റകൃത്യം തന്നെയാണ്. അതുകൊണ്ട് തന്നെ കാര്യങ്ങള് പരിശോധിച്ച് കേസ് രജിസ്റ്റര് ചെയ്യുന്നതടക്കമുള്ള നടപടികള് സ്വീകരിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

dot image
To advertise here,contact us
dot image