Top

വൈറസ് അയച്ച് ഫോണ്‍ തകരാറിലാക്കി; ചോദ്യംചെയ്ത യുവാവിനെ മര്‍ദിച്ചു, ആര്‍എസ്എസുകാരന്‍ പിടിയില്‍

വാട്‌സ്ആപ്പ് മെസേജ് വഴി വൈറസ് പ്രോഗ്രാം അഖില്‍ അയക്കുകയായിരുന്നു ഇത് തുറന്നതോടെ ഫോണിന്റെ പ്രവര്‍ത്തനം തകരാറിലായി.

15 Nov 2021 2:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വൈറസ് അയച്ച് ഫോണ്‍ തകരാറിലാക്കി; ചോദ്യംചെയ്ത യുവാവിനെ മര്‍ദിച്ചു, ആര്‍എസ്എസുകാരന്‍ പിടിയില്‍
X

കായംകുളത്ത് മൊബൈലിലേക്ക് വൈറസ് പ്രോഗ്രാം കടത്തിവിട്ടത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പനയന്നാര്‍കാവില്‍ ദേവകി ഭവനത്തില്‍ അഖിലാണ് പടിയിലായത്. ആക്രമണത്തിലുള്‍പ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പ്രതുടെ സഹേദരന് എതിരെ പൊലീസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കൃഷ്ണപുരം കാപ്പില്‍മേക്ക് സ്വദേശി പ്രണവിന്റെ മൊബൈലിലേക്ക് വാട്‌സ്ആപ്പ് മെസേജ് വഴി വൈറസ് പ്രോഗ്രാം അഖില്‍ കയറ്റിയത്. ഇത് തുറന്നതോടെ ഫോണിന്റെ പ്രവര്‍ത്തനം തകരാറിലായി. ഇത് ചോദ്യം ചെയ്തതിന് അഖില്‍ പ്രണവിനെ വീട്ടിലെത്തി മര്‍ദിക്കുകയായിരുന്നു.

പ്രതികളുമായി മൊബൈല്‍ ഗെയിം കളികളില്‍ പ്രണവും സജീവമായിരുമന്നു. ഈ പരിചയമാണ് വൈറസ് അയക്കുന്നതിന് കാരണമായത്. ഇതിന്റെ പേരില്‍ ഇരുവരും വാക്കേറ്റമുണ്ടായി. പിന്നീട് അഖില്‍ സഹോദരനെ കൂട്ടിയെത്തി പ്രണവിനെ ആക്രമിച്ചത്.

മര്‍ദനത്തിന് ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ മടങ്ങിയത്. ഭയന്നുപോയ പ്രണവ് മര്‍ദന വിവരം വീട്ടുകാരെ അറിയിച്ചില്ല. പ്രതികള്‍ വീണ്ടും വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. തുടര്‍ന്ന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Next Story

Popular Stories