ഷെഡ്ഡിൽ നിർത്തിയിട്ട ബസ് മോഷ്ടിച്ച് കടത്താൻ ശ്രമം; ഡീസൽ അടിക്കാൻ കയറി പണം നൽകാതെ മുങ്ങി; പിന്നാലെ പിടിവീണു

ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം

dot image

കോഴിക്കോട്: ഷെഡ്ഡിൽ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ് മോഷ്ടിച്ച് കടത്താനുള്ള സംഘത്തിന്റെ ശ്രമം പാളി. കോഴിക്കോട് നടുവണ്ണൂരിലാണ് സംഭവം നടന്നത്. ഷെഡ്ഡിൽ നിര്‍ത്തിയിട്ടിരുന്ന അല്‍ മനാന എന്ന ബസാണ് സംഘം കടത്തികൊണ്ടുപോവാന്‍ ശ്രമിച്ചത്.

ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന ഷെഡ്ഡിൽ എത്തിയാണ് സംഘം ബസ് മോഷ്ടിച്ചത്. ബസ് കടത്തികൊണ്ടുപോകുന്നതിനിടെ സംഘം കരുവണ്ണൂരിലെ പെട്രോള്‍ പമ്പിലെത്തി ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ചു. ശേഷം പണം നല്‍കാതെ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പമ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ബസിനെ പിന്തുടര്‍ന്നെത്തി തടഞ്ഞുനിര്‍ത്തി.

പൊലീസിനെ വിളിച്ചെങ്കിലും ഇതിനിടെ ബസിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. പിന്നാലെയാണ് മോഷ്ടിച്ച ബസാണ് ഡീസലടിക്കാൻ കൊണ്ടുവന്നതെന്ന് മനസിലാകുന്നത്. മൈസൂരിലേക്ക് വാഹനം കടത്താനായിരുന്നു സംഘത്തിന്റെ ശ്രമമെന്നാണ് വിവരം.സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Content Highlights- Attempted to steal a parked bus, ran out of diesel while driving, and was caught later

dot image
To advertise here,contact us
dot image