
കോഴിക്കോട്: ബാലുശ്ശേരിയില്‍ ബൈക്ക് ഇടിച്ച് നിര്‍ത്താതെ പോയ സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്നത് 14കാരനെന്ന് കണ്ടെത്തി. പിതാവിന്റെ ബൈക്ക് ആണ് കുട്ടി ഓടിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ജൂണ്‍ 17 ന് വൈകിട്ടായിരുന്നു അപകടം. കൊളത്തൂര്‍ സ്വദേശി പ്രകാശന്റെ സ്‌കൂട്ടറില്‍ ആണ് 14കാരന്‍ ഓടിച്ച ബൈക്ക് ഇടിച്ചത്. സുഹൃത്തിന് ഒപ്പമാണ് കുട്ടി ബൈക്കില്‍ സഞ്ചരിച്ചത്.
Content Highlights: Balussery accident case driver is 14 years old