

അറ്റ്‌ലീ നിര്‍മാതാവായി അടുത്തിടെ പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം ബത്തയുടെ സംഗീത സംവിധായകനും സായ് അഭ്യങ്കാറായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെ സായ് അഭ്യങ്കറിനും തനിക്കും ഉണ്ടായ അനുഭവത്തെ കുറിച്ച് അറ്റ്‌ലീ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
'എന്റെ അടുത്ത ചിത്രമായ രാക്കയ്ക്കായി ഞാനും സായിയും ചേര്‍ന്ന് ലണ്ടനിലെ’ആബി റോഡ് സ്റ്റുഡിയോയില്‍ പോയിരുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തരായ സംഗീത സംവിധായകരും സംഗീതജ്ഞരും പ്രവര്‍ത്തിച്ചിട്ടുള്ള ഒരിടമാണത്. അവിടെ എത്തിയപ്പോള്‍, ഞങ്ങള്‍ ആരാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പുറത്തിരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഞങ്ങള്‍ അവിടെയിരുന്നു. തുടര്‍ന്ന്, ആ സെഷനുവേണ്ടിയുള്ള മ്യൂസിക്ക് നോട്ട്‌സ് ഞങ്ങള്‍ അവര്‍ക്ക് നല്‍കി. അവിടെയുണ്ടായിരുന്ന സംഗീതജ്ഞര്‍ ഹാന്‍സ് സിമ്മറിന്റെ ചിത്രങ്ങളിലും ‘അവതാര്‍’ പോലുള്ള സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുള്ളവരായിരുന്നു.
ആബി റോഡ് സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്ന ഒരു ചെറുപ്പക്കാരനോട്, മുകളില്‍ നിന്ന് ആ കമ്പോസിഷന്‍ സെഷന്‍ കാണാന്‍ സാധിക്കുമോ എന്ന് ഞാന്‍ ചോദിച്ചു. അയാള്‍ അതിന് സമ്മതിച്ചു. ഞങ്ങള്‍ ആരാണെന്ന് അറിയാത്തതുകൊണ്ട് തുടക്കത്തില്‍ അവര്‍ ഞങ്ങള്‍ക്ക് വലിയ പരിഗണനയൊന്നും നല്‍കിയിരുന്നില്ല. കമ്പോസിഷന്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാവരും കൈയ്യടിക്കാന്‍ തുടങ്ങി. പിന്നീട്, സായിയാണ് സംഗീത സംവിധായകന്‍ എന്ന് മനസ്സിലാക്കിയപ്പോള്‍, എല്ലാവരും അദ്ദേഹത്തിന്റെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിച്ചു. അത് എനിക്ക് ഒരിക്കലും മറക്കാനാകാത്ത നിമിഷമായിരുന്നു,’അറ്റ്‌ലീ പറഞ്ഞു.
#Atlee:"#SaiAbhyankkar You are God's Kid da, you are not a Nepo kid like other saying❌. Let me tell you an exclusive news from #Raaka. We have went for the composition of #Raaka to London, where Big music directors HansZimmer & Ludwig does composition. They didn't recognise me & Sai and asked to wait outside. Sai has given his musical notes book for composition, after composing, it was full claps & everyone hugged SaiAbhyankkar. So he is not a OP person who came with just KachiSera and Aasaikuda. He is going to bring pride for Tami people♥️🔥"
— AmuthaBharathi (@CinemaWithAB) October 5, 2026
അറ്റ്‌ലീ നിർമാതാവായി അടുത്തിടെ പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം 'ബത്ത'യുടെ സംഗീത സംവിധായകനായിരുന്നു സായ് അഭ്യങ്കാർ. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെ, സായ് അഭ്യങ്കാറിനൊപ്പം തനിക്ക് ലണ്ടനിൽ ഉണ്ടായ ഒരു അവിസ്മരണീയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ അറ്റ്‌ലീ.
Content Highlights: Director Atlee recalled an unforgettable moment involving Sai Abhyankar, saying that people initially paid little attention but later came forward to hug him. The filmmaker shared the incident while speaking about Sai Abhyankar.