ഹോട്ടലുകളില്‍ വെളുത്ത ബെഡ്ഷീറ്റ് ഉപയോഗിക്കുന്നതിന് പിന്നിലെ കാരണം

ഹോട്ടലുകളില്‍ വെളുത്ത ബെഡ്ഷീറ്റ് ഉപയോഗിക്കുന്നതിന് പിന്നില്‍ മനശാസ്ത്രപരമായ കാരണങ്ങളുണ്ട്.

ഹോട്ടലുകളില്‍ വെളുത്ത ബെഡ്ഷീറ്റ് ഉപയോഗിക്കുന്നതിന് പിന്നിലെ കാരണം
dot image

ദൂരയാത്ര ചെയ്യുമ്പോള്‍ ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്യുന്നതും അവിടെ താമസിക്കുന്നതും സാധാരണമാണ്. പല ഹോട്ടലുകളിലും പല തരം മുറികളാണെങ്കിലും കിടക്കയുടെ നിറം വെള്ള തന്നെയാണ്. എല്ലായിടത്തും നല്ല വെളുത്ത വൃത്തിയുള്ള കിടക്ക. ചെറിയ ഹോട്ടലുകള്‍ തുടങ്ങി ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍വരെ ഇത് ഒരുപോലെ തന്നെയാണ്.

white bedsheet in hotel room

എന്തുകൊണ്ടായിരിക്കും ഹോട്ടലുകളിലെ കിടക്കകളും പുതപ്പുകളും എപ്പോഴും വെളുത്ത നിറത്തില്‍ കാണപ്പെടുന്നത്. വെള്ളനിറം ശുദ്ധിയുടെയും വൃത്തിയുടെയും അടയാളമായാണ് അറിയപ്പെടുന്നത്. ഹോട്ടലുകളില്‍ ഓരോ ദിവസവും പുതിയ പുതിയ അതിഥികളാണ് വന്നുപോകുന്നത്. അതുകൊണ്ടുതന്നെ ശുദ്ധിയും വൃത്തിയും അത്യാവശ്യമാണ്. ഒരാള്‍ മുറിക്കുള്ളില്‍ കയറിയാല്‍ ആദ്യംതന്നെ മുറി വൃത്തിയാണെന്ന് തോന്നാല്‍ വെളുത്ത നിറം സഹായിക്കും. എന്തെങ്കിലും പൊടിയുണ്ടെങ്കില്‍ പോലും പെട്ടെന്ന് അറിയാനും കഴിയും. മറ്റ് ഏത് നിറത്തിലുള്ള ബെഡ് ഷീറ്റ് വിരിച്ചാലും ആളുകള്‍ക്ക് വൃത്തിയുടെ കാര്യത്തില്‍ സംശയമുണ്ടാകും.

white bedsheet in hotel room

വെള്ള നിറത്തിന് പിന്നിലെ മനശാസ്ത്രം

മനശാസ്ത്ര പ്രകാരം വെള്ളംനിറം കാഴ്ചയ്ക്ക് ഇമ്പമുള്ളതും മനസിന് സമാധാനം നല്‍കുന്നതുമാണ്. യാത്ര ചെയ്യുമ്പോഴും ജോലിയുടെ ആവശ്യവുമായി ദൂര സ്ഥലങ്ങളില്‍ പോകുമ്പോഴും എല്ലാവരും ആഗ്രഹിക്കുന്നത് ടെന്‍ഷനൊന്നും ഇല്ലാത്ത സ്വസ്ഥമായി സമയം ചെലവഴിക്കണമെന്നാണ്. അങ്ങനെയൊക്കെയുള്ളപ്പോള്‍ ഹോട്ടലുകളില്‍ പോയി താമസിക്കുകയാണെങ്കില്‍ മുറികളിലെ വെളുത്ത ബെഡ് ഷീറ്റുകള്‍ നമ്മേ ശാന്തരാക്കാനും സ്വസ്ഥമായും സുഖമായും ഉറങ്ങാനും സഹായിക്കുന്നു. മാത്രമല്ല വെളുത്ത നിറം ഒരു ആഡംബര ലുക്കും നല്‍കുന്നു.

വെള്ളനിറം മുറിയുടെ വലിപ്പം വിശാലമാക്കുന്നു

വെള്ളനിറം പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു. വെളള നിറമുള്ള കിടക്കയാണെങ്കില്‍ മുറി വിശാലമായും വായൂ സഞ്ചാരമുള്ളതായും തോന്നും. അതുകൊണ്ടുതന്നെ പല മുറികളിലും വെള്ള ബെഡ്ഷീറ്റ് മാത്രമല്ല വെളുത്ത കര്‍ട്ടനുകളും മറ്റും ഉപയോഗിക്കാറുണ്ട്.

white bedsheet in hotel room

ഹോട്ടല്‍ മുറികളിലെ വെളുത്ത ബഡ്ഷീറ്റ് എങ്ങനെ വൃത്തിയാക്കാം

സ്വാഭാവികമായും എല്ലാവര്‍ക്കും ഉള്ള സംശയമാണ് ഹോട്ടല്‍ മുറികളിലെ വെളുത്ത ബെഡ്ഷീറ്റ് എങ്ങനെയായിരിക്കും കഴുകി വൃത്തിയാക്കുന്നത് എന്നുള്ളത്. വെളുത്ത തുണി കഴുകി വൃത്തിയാക്കുന്നത് വിചാരിക്കുംപോലെ അത്ര പാടുള്ള കാര്യമല്ല. ഇവ വൃത്തിയാക്കാന്‍ വളരെ എളുപ്പമാണ്. അവ ചൂടുവെളളത്തില്‍ മുക്കി വയ്ക്കുകയും പിന്നീട് ബ്ലീച്ച് ചെയ്യുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നത് രോഗാണുക്കളെ നശിപ്പിക്കുകയും കറകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. മാത്രമല്ല നിറമില്ലാത്തവ ആയതുകൊണ്ട് ബ്ലീച്ച് ചെയ്താലും അവയുടെ നിറം മങ്ങുന്നില്ല.

Content Highlights :There are psychological reasons behind the use of white bed sheets in hotels

dot image
To advertise here,contact us
dot image