ലോകം ഇനി ഒരു കാൽപന്താകും; മണിക്കൂറുകൾക്ക് മാത്രം അകലെ ലോകകപ്പിന് കിക്കോഫ്

അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി 16 വേദികളിലായി 104 മത്സരങ്ങളാണ് നടക്കുക

ലോകം ഇനി ഒരു കാൽപന്താകും; മണിക്കൂറുകൾക്ക് മാത്രം അകലെ ലോകകപ്പിന് കിക്കോഫ്
dot image

ലോക ഫുട്ബോൾ മാമാങ്കത്തെ വരവേൽക്കാൻ ഫുട്ബോൾ ലോകം ഒരുങ്ങി കഴിഞ്ഞു. വ്യാഴാഴ്ച്ച (ഇന്ന്) അർധരാത്രി 12:30 തോടെയാണ് കാൽപന്തവേശത്തിന് തിരശീല ഉയരുന്നത്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവങ്ങളിലായാണ് 2026 ഫിഫ ലോകകപ്പ് നടക്കുന്നത്. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ സൗത്ത് ആഫ്രിക്കയെ നേരിടും. ‘ട്രയോൺഡ'യാണ് ഇത്തവണ ലോകകപ്പ് ഗ്രൗണ്ടുകളിൽ ഉരുളൻ പോകുന്ന പന്ത്.

48 രാജ്യങ്ങളാണ് ഇത്തവണ ലോകരാജാക്കന്മാരാകാൻ അമേരിക്കയിലേക്ക് വിമാനം കയറുന്നത്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി 16 വേദികളിലായി 104 മത്സരങ്ങളാണ് നടക്കുക. 2026 ലോകകപ്പിന് വേദിയാകുന്നതോടെ മൂന്ന് വ്യത്യസ്ത ലോകകപ്പുകൾക്ക് വേദിയാകുന്ന ഒരേയൊരു സ്റ്റേഡിയം എന്ന വിശേഷണം മെക്സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയത്തിന് സ്വന്തം. 1970 ലോകകപ്പിലും, 1986 ലോകകപ്പിലും ഇവിടെ മത്സരങ്ങൾ നടന്നിരുന്നു.

ജൂലൈ 19 ന് രാത്രി 12:30 ന് യുഎസിലെ ന്യൂജേഴ്സിയിലാണ് ലോക ചാമ്പ്യന്മാരെ ലഭിക്കുന്ന 2026 ലോകകപ്പ് കലാസപ്പോര് അരങ്ങേറുന്നത്. ലോകകപ്പ് കളിക്കുന്ന ഖത്തർ ടീമിൽ മലയാളി താരം തഹ്‌സിൻ മുഹമ്മദ് ഉൾപ്പെട്ടിട്ടുള്ളത് മലയാളി ഫുട്ബോൾ ആരാധകർക്ക് ആവേശം തന്നെയാണ്. തഹ്സിന് പുറമെ മറ്റ് മൂന്ന് ഇന്ത്യൻ വംശജർ കൂടി ഈ ലോകകപ്പിൽ വിവാദ രാജ്യങ്ങൾക്കായി ബൂട്ടണിയുന്നുണ്ട്.

Content highlight: FIFA World Cup 2026 kickoff hours away

dot image
To advertise here,contact us
dot image