ടിക്കറ്റില്ലാതെ ട്രെയിനിൽ കയറേണ്ടി വന്നോ? പേടിക്കേണ്ട നിങ്ങൾക്കായി ചില നിയമങ്ങളുണ്ട്!

ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് സുരക്ഷിതവും തടസമില്ലാത്തതുമായ യാത്രയ്ക്ക് സഹായിക്കും

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറേണ്ടി വന്നോ? പേടിക്കേണ്ട നിങ്ങൾക്കായി ചില നിയമങ്ങളുണ്ട്!
dot image

ടിക്കറ്റ് ഇല്ലാതെ ആകസ്മികമായി നിങ്ങൾക്ക് ട്രെയിനിൽ കയറിട്ടുണ്ടോ? അങ്ങനെയെങ്കിൽ പരിഭ്രമിക്കേണ്ട കാര്യമില്ല. റെയിൽവേ നിയമം യാത്രക്കാർക്കായി ചില നിയമങ്ങൾ അനുവദിച്ചിട്ടുണ്ട്. ഈ നിയമങ്ങൾ അറിഞ്ഞിരിക്കുന്നത് ടിടിഇയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന നടപടികളെ പ്രതിരോധിക്കാനും സഹായിക്കും.

ട്രെയിൻ കിട്ടാനുള്ള തിരക്ക്, ഓൺലൈൻ ബുക്കിങിൽ വന്ന പ്രശ്‌നങ്ങൾ, അവസാന നിമിഷമുണ്ടാകുന്ന ചില ആശങ്കകൾ, ചിലപ്പോൾ ചില സാഹചര്യങ്ങൾ എന്നിവ മൂലം ടിക്കറ്റില്ലാതെ യാത്രക്കാർക്ക് ട്രെയിനിൽ കയറേണ്ടി വരും. ഇതിനിടയിൽ ടിടിഇ കൂടി പ്രത്യക്ഷപ്പെട്ടാൻ ആശങ്ക ഇരട്ടിക്കും.

എത്ര രൂപ പിഴ ഈടാക്കും?, ട്രെയിനിൽ നിന്നും ഇറങ്ങേണ്ടി വരുമോ?, അവരുടെ പെരുമാറ്റം എങ്ങനെയായിരിക്കും? തുടങ്ങി നിരവധി ചോദ്യങ്ങൾ മനസിലുണ്ടാകും. എന്നാൽ അറിഞ്ഞിരിക്കേണ്ട കാര്യം റെയിൽവേ യാത്രക്കാർക്കായി ചില അവകാശങ്ങൾ ഉറപ്പാക്കുന്നുണ്ട് എന്നതാണ്. ഈ നിയമങ്ങളിൽ നിന്നുകൊണ്ട് മാത്രമേ ടിടിഇയ്ക്കും പ്രവർത്തിക്കാൻ കഴിയു. ഈ നിയമങ്ങൾ അറിഞ്ഞിരിക്കാം.

ടിക്കറ്റ് ഇല്ലെങ്കിൽ ടിടിഇയ്ക്ക് എന്തൊക്കെ ചെയ്യാം, ചെയ്യാതിരിക്കാം എന്ന കാര്യമാണ് ആദ്യം മനസിലാക്കേണ്ടത്. നിങ്ങളുടെ പക്കൽ ടിക്കറ്റ് ഇല്ല, അല്ലെങ്കിൽ ടിക്കറ്റിൽ തെറ്റുകൾ ഉണ്ട് എന്നാണെങ്കിൽ, ടിടിഇയ്ക്ക് ഒരു ക്രിമിനലിനെ പോലെ നിങ്ങളോട് പ്രവർത്തിക്കാൻ കഴിയില്ല. റെയിൽവേ നിയമം അനുസരിച്ച്, യാത്രാക്കൂലിയും ഒരു പിഴയും ഈടാക്കി സാധുതയുള്ള ഒരു ടിക്കറ്റ് നിങ്ങൾക്ക് അവർ നൽകും. നിങ്ങൾക്ക് മതിയായ റെസീപ്റ്റും ലഭിക്കണമെന്നാണ് നിയമം പറയുന്നത്. റെസീപ്റ്റ് ഇല്ലാതെ നിങ്ങളുടെ കൈയിൽ നിന്നും അനാവശ്യമായി പണം ഈടാക്കാൻ അവർക്കാവില്ല.

ഇതുകൂടാതെ നിങ്ങളോട് മോശമായി പെരുമാറുക, ഭീഷണിപ്പെടുത്തുക, മര്യാദയില്ലാത്ത രീതിയിൽ ഇടപെടുക എന്നിങ്ങനെയൊന്നും ചെയ്യാനുള്ള അവകാശം അവർക്കില്ല. അവരുടെ ഉത്തരവാദിത്തെ നിയമം എന്താണെന്ന് വിശദീകരിക്കുകയും അതിന് അനുസരിച്ച് നടപടി സ്വീകരിക്കുകയുമാണ്, ഭയപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ അല്ലെന്ന് ഓർമവേണം.

നിങ്ങൾക്ക് ലഭിച്ചത് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ആണെന്നിരിക്കേ, യാത്ര ചെയ്യുന്നത് സ്ലീപറിലോ, എസി കോച്ചിലോ ആണെന്ന് കരുതുക, സീറ്റ് ലഭ്യമല്ലെങ്കിൽ ടിടിഇ നിങ്ങളോട് ജനറൽ കോച്ചിലേക്ക് മാറാൻ പറയാൻ സാധ്യതയുണ്ട്. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ അല്ലാതെ പെട്ടെന്ന് നിങ്ങളെ പിടിച്ച് പുറത്താക്കാൻ അവർക്ക് കഴിയില്ല. സ്ത്രീകൾ, മുതിർന്ന പൗരന്മാർ, രോഗികൾ എന്നിവരോട് കുറച്ചുകൂടി മൃദുവായി മാത്രമേ ഇടപെടല്‍ നടത്താനും പാടുള്ളു.

ടിടിഇയുടെ ഭാഗത്ത് നിന്നും മോശം ഇടപെടൽ ഉണ്ടായാൽ എന്ത് ചെയ്യും?

നിങ്ങൾക്ക് റെയിൽവേ ഹെൽപ്പ്‌ലൈനായ 139ൽ വിളിക്കാം അല്ലെങ്കിൽ ടെക്സ്റ്റ് മെസേജ് അയച്ച് പരാതി രജിസ്റ്റർ ചെയ്യാം. ഇതല്ലെങ്കിൽ റെയിൽ മദദ് ആപ്പിൽ നിങ്ങൾക്ക് ടിടിഇയ്ക്ക് എതിരെ പരാതി നൽകാം. ട്രെയിൻ നമ്പർ, കോച്ച് നമ്പർ, സംഭവത്തിന്റെ വിശദാംശം എന്നിവ നൽകിയാൽ പരാതി റെക്കോർഡ് ചെയ്യും. ഓർത്തിരിക്കേണ്ടത്, ടിടിഇയ്ക്ക് നിങ്ങളിൽ നിന്നും കൈക്കൂലി വാങ്ങാനാ ഭീഷണിപ്പെടുത്താനോ ഉള്ള അവകാശമില്ല. ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് സുരക്ഷിതവും തടസമില്ലാത്തതുമായ യാത്രയ്ക്ക് സഹായിക്കും.

Content Highlights: What happens if you accidentally board a train without a valid ticket?

dot image
To advertise here,contact us
dot image