'മോതിരമൊന്ന് വേണം, തട്ടാനെ കാണിച്ച് അത് പോലെയൊന്ന് പണിയാനാണ്'; വയോധികനെ കബളിപ്പിച്ച് കവര്‍ച്ച നടത്തി

വളപട്ടണം സ്വദേശി മുഹമ്മദ് താഹയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

'മോതിരമൊന്ന് വേണം, തട്ടാനെ കാണിച്ച് അത് പോലെയൊന്ന് പണിയാനാണ്'; വയോധികനെ കബളിപ്പിച്ച് കവര്‍ച്ച നടത്തി
dot image

കണ്ണൂർ: തളിപ്പറമ്പ് ബസ്സ്റ്റാൻഡ് പരിസരത്ത് വയോധികൻ്റെ കൈയ്യിൽ നിന്നും അരപ്പവൻ സ്വർണമോതിരം കവർന്ന സംഭവത്തിലെ പ്രതി പിടിയിൽ.വളപട്ടണം സ്വദേശി മുഹമ്മദ് താഹയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ​യ്യാ​വൂ​ർ കാ​ട്ടി​ക്ക​ണ്ടം സ്വദേശി നാ​രാ​യ​ണൻ്റെ (74) മോതിരമാണ് പ്രതി തട്ടിയെടുത്തത്.

ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി ഏ​ഴി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പ​യ്യാ​വൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ക​ട​യ​ക്കു മു​ന്നി​ൽ നി​ന്ന് നാ​രാ​യ​ണ​നെ പ​രി​ച​യ​പ്പെ​ട്ട പ്ര​തി ത​ളി​പ്പ​റ​മ്പി​ലേ​ക്ക് യാ​ത്ര​യ്ക്ക് ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. ബ​സ് യാ​ത്ര​യ്ക്കി​ടെ നാ​രാ​യ​ണ​ന്‍റെ കൈ​യി​ലെ മോ​തി​രം നോ​ക്കി ഇ​തു പോ​ലൊ​ന്ന് ത​നി​ക്കും പ​ണി​യ​ണ​മെ​ന്ന് പ​റ​ഞ്ഞ് ഊ​രി വാ​ങ്ങി നോ​ക്കി​യ ശേ​ഷം തി​രി​ച്ചു കൊ​ടു​ത്തു. ഇ​രു​വ​രും ത​ളി​പ്പ​റ​മ്പി​ലെ​ത്തി​യ​പ്പോ​ൾ മോ​തി​രം പ​ണി​യാ​ൻ ത​ട്ടാ​നെ കാ​ണി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് നാ​രാ​യ​ണ​നി​ൽ നി​ന്നും മോ​തി​രം വാ​ങ്ങി​യ ശേ​ഷമാണ് പ്രതി കടന്ന് കളഞ്ഞത്. ​വയോ​ധി​ക​രെ പ​രി​ച​യ​പ്പെ​ട്ട് സ​മാ​ന​രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Content Highlights: Kerala elderly man robbed of gold ring by fraudster suspect caught

dot image
To advertise here,contact us
dot image