ഇന്ത്യയ്ക്ക് ആശ്വാസവാർത്ത! വാഷിങ്ടണും തിലകും ലോകകപ്പ് കളിക്കാനെത്തുമെന്ന് സൂചന

ന്യൂസിലാൻഡിനെതിരായ ഏകദിനത്തിനിടെയാണ് സുന്ദറിന് പരിക്കേറ്റത്

ഇന്ത്യയ്ക്ക് ആശ്വാസവാർത്ത! വാഷിങ്ടണും തിലകും ലോകകപ്പ് കളിക്കാനെത്തുമെന്ന് സൂചന
dot image

അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ആരാധകരെയും തേടി ശുഭവാർത്ത എത്തിയിരിക്കുകയാണ്. പരിക്കിൽ നിന്ന് മോചിതനാവുന്ന ഇന്ത്യയുടെ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ ലോകകപ്പിന് തയാറാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിക്കേറ്റ തിലക് വർമയും ലോകകപ്പിന് വേണ്ടി ലഭ്യമാവുമെന്നാണ് സൂചന.

ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് സുന്ദര്‍ പരിശീലനം ആരംഭിച്ചിരിക്കുകയാണ്. ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ താരം നെറ്റ്‌സ് പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു. ജനുവരി 11ന് ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിനിടെയാണ് 26 കാരനായ ഓൾറൗണ്ടർക്ക് പരിക്കേറ്റത്. അതിനുശേഷം ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ റിഹാബിലിറ്റേഷൻ തുടരുകയാണ്.

ഇപ്പോൾ പുരോ​​ഗമിച്ചുകൊണ്ടിരിക്കുന്ന ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ സുന്ദർ കളിക്കില്ലെങ്കിലും ലോകകപ്പിന് മുൻപ് അദ്ദേഹം പൂർണ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 7ന് മുംബൈയിൽ യുഎസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.

Content Highlights: Good News for India: Tilak Varma and Washington Sundar nears return ahead of T20 World Cup

dot image
To advertise here,contact us
dot image