പൊലീസ് സ്റ്റേഷനില്‍ എസ്എച്ച്ഒയ്ക്ക് മുന്നില്‍ വെച്ച് ഭാര്യയെ കുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്; വധശ്രമത്തിന് കേസ്

മുഹമ്മദ് ഖാനും ഭാര്യ അഞ്ജുവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു

പൊലീസ് സ്റ്റേഷനില്‍ എസ്എച്ച്ഒയ്ക്ക് മുന്നില്‍ വെച്ച് ഭാര്യയെ കുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്; വധശ്രമത്തിന് കേസ്
dot image

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ എസ്എച്ച്ഒയ്ക്ക് മുന്നില്‍ വെച്ച് ഭാര്യയെ കുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്. തിരുവനന്തപുരം കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. മണനാക്ക് സ്വദേശി മുഹമ്മദ് ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുഹമ്മദ് ഖാനും ഭാര്യ അഞ്ജുവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സംസാരത്തിനിടെ പ്രകോപിതനായ മുഹമ്മദ് ഖാന്‍ ഭാര്യയെ കത്തി കൊണ്ട് കുത്താന്‍ ശ്രമിക്കുകയായിരുന്നു. മുഹമ്മദ് ഖാനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

Content Highlights: Husband tries to stab wife in front of SHO at Kadakkavoor police station

dot image
To advertise here,contact us
dot image