'ടി20 ലോകകപ്പിൽ ആ രണ്ട് ടീമുകൾ 300 റൺസടിക്കും'; പ്രവചനവുമായി രവി ശാസ്ത്രി

ടി20 ലോകകപ്പിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു ടീമും 300 റൺസ് നേടിയിട്ടില്ല

'ടി20 ലോകകപ്പിൽ ആ രണ്ട് ടീമുകൾ 300 റൺസടിക്കും'; പ്രവചനവുമായി രവി ശാസ്ത്രി
dot image

ടി20 ലോകകപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇപ്പോഴിതാ ലോകകപ്പിൽ രണ്ട് ടീമുകൾ 300 റൺസ് സ്കോർ ചെയ്യുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി. ഇന്ത്യയെയും ഓസ്ട്രേലിയയെയുമാണ് 300 റൺസിൽ കൂടുതൽ സ്കോർ ചെയ്യാൻ സാധിക്കുന്ന ടീമുകളായി ശാസ്ത്രി തെരഞ്ഞെടുത്തത്.

'ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഈ ടൂർണമെന്റിൽ 300 റൺസ് നേടാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഇരു ടീമിലും വളരെ മികച്ച താരങ്ങൾ ആയതിനാൽ ഈ നേട്ടം കൈവരിക്കാൻ സാധിക്കും. ടോപ് ഓർഡറിൽ ആരെങ്കിലും സെഞ്ച്വറി നേടിയാൽ ഇവർക്ക് 300 റൺസ് നേടാൻ സാധിക്കും', രവി ശാസ്ത്രി പറഞ്ഞു.

അതേസമയം ടി20 ലോകകപ്പിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു ടീമും 300 റൺസ് നേടിയിട്ടില്ല. ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഉയർന്ന സ്കോർ 218 റൺസാണ്. ഓസീസിന്റേത് 201 റൺസും. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവുമുയർന്ന റൺസ് സ്കോർ ചെയ്ത ടീം ശ്രീലങ്കയാണ്‌. 2007ൽ കെനിയക്കെതിരെ 260 റൺസാണ് ലങ്ക നേടിയത്.

Content Highlights: Ravi Shastri has named two teams that he believes can surpass the 300-run mark in the T20 World Cup 2026

dot image
To advertise here,contact us
dot image