സ്വകാര്യ പരിശീലനത്തിന് ലൈസൻസ് നിർബന്ധം; നിയമങ്ങൾ കടുപ്പിച്ച് ഒമാൻ

വിവിധ കോഴ്സുകള്‍, വര്‍ക്ക്ഷോപ്പുകള്‍, സമാനമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ തരത്തിലുമുള്ള സ്വകാര്യ പരിശീലന പ്രവര്‍ത്തനങ്ങളും ഇതിന്റെ പരിധിയില്‍ വരും

സ്വകാര്യ പരിശീലനത്തിന് ലൈസൻസ് നിർബന്ധം; നിയമങ്ങൾ കടുപ്പിച്ച് ഒമാൻ
dot image

ഒമാനില്‍ ലൈസന്‍സ് ഇല്ലാതെ സ്വകാര്യ പരിശീലനം നടത്തിയാല്‍ പിടിവീഴും. നിയമ ലംഘകര്‍ക്കെതിരായ നടപടി കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് തൊഴില്‍ മന്ത്രാലയം. ഇതിന്റെ ഭാഗമായി തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്വകാര്യ പരിശീലനപ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രാലയം നേരിട്ട് മേല്‍നോട്ടം വഹിക്കും. ലൈസന്‍സില്ലാതെ സ്വകാര്യ പരിശീലനം നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഒമാന്‍ സുല്‍ത്താനേറ്റിലെ എല്ലാ സ്വകാര്യ പരിശീലന പ്രവര്‍ത്തനങ്ങളും തങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കുമെന്നാണ് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ സംയോജിത ഫോര്‍മാറ്റില്‍ ഉളളതോ ആയ എല്ലാ സ്വകാര്യ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാണ്.

വിവിധ കോഴ്സുകള്‍, വര്‍ക്ക്ഷോപ്പുകള്‍, സമാനമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ തരത്തിലുമുള്ള സ്വകാര്യ പരിശീലന പ്രവര്‍ത്തനങ്ങളും ഇതിന്റെ പരിധിയില്‍ വരും. ലൈസന്‍സില്ലാതെ സ്വകാര്യ പരിശീലനം നടത്തുന്നത് ഗുരുതരമായ കുറ്റമാണെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമ ലംഘകര്‍ കനത്ത പിഴക്ക് പുറമെ സ്ഥാപനം അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുളള നടപടികളും നേരിടേണ്ടിവരും. വിവിധ മേഖലകളിലെ പരീശീലന പദ്ധതികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഗുണനിലവാരത്തിനൊപ്പം മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഇതിലൂടെ ഉറപ്പാക്കാനാകും. പരിശീലന പരിപാടികള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറല്‍ അംഗീകരിച്ച ഔദ്യോഗിക മാര്‍ഗങ്ങള്‍ വഴി ലൈസന്‍സ് സ്വന്തമാക്കണമെന്നും തൊഴില്‍ മന്ത്രാലയം നിര്‍​ദ്ദേശിച്ചു. ഓണ്‍ലൈനായി തന്നെ ഇതിനായി അപേക്ഷ സമര്‍പ്പിക്കാനാകും. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പരിശോധനയും ശക്തമാക്കും.

Content Highlights: Oman has introduced stricter regulations requiring private training institutions to obtain licenses. This move is designed to regulate the sector more effectively and ensure higher standards of education and professional training. The new law aims to improve the quality of private training services and ensure that all institutions operate within legal guidelines.

dot image
To advertise here,contact us
dot image