കുറഞ്ഞ ചിലവില്‍ ആഡംബര യാത്രയ്ക്ക് റെഡിയാണോ? പറക്കാം ഇന്തോനേഷ്യയിലേക്ക്

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയാണ് (Indonesia) ആഡംബര യാത്രയുടെ പുതിയ 'തലസ്ഥാന'മായി മാറിയിരിക്കുന്നത്

കുറഞ്ഞ ചിലവില്‍ ആഡംബര യാത്രയ്ക്ക് റെഡിയാണോ? പറക്കാം ഇന്തോനേഷ്യയിലേക്ക്
dot image

ആഡംബര യാത്ര എന്ന് കേള്‍ക്കുമ്പോഴേ നമ്മുടെ എല്ലാം മനസ്സില്‍ ഓടിയെത്തുന്ന ചില രാജ്യങ്ങള്‍ ഉണ്ടേല്ലേ? മാലിദ്വീപ്, മൗറീഷ്യസ്, ഗ്രീസ് അങ്ങനെ പല ഡെസ്റ്റിനേഷന്‍സുകളും. ഈ സ്ഥലങ്ങളിലെ ബീച്ചുകളും ആഡംബര ഹോട്ടലുകളും എല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍, അധികം ചെലവില്ലാതെ തന്നെ ഈ ആഡംബരം മുഴുവന്‍ ആസ്വദിക്കാന്‍ പറ്റിയ ഒരിടം ഇപ്പോള്‍ ലോകശ്രദ്ധ നേടുകയാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയാണ് (Indonesia) ആഡംബര യാത്രയുടെ പുതിയ 'തലസ്ഥാന'മായി മാറിയിരിക്കുന്നത്.

Indonesia
Indonesia

ഫാഷന്‍ ബ്രാന്‍ഡ് ആയ 'അബായബൂത്ത്' (AbayaButh) ലോകത്തെ വിവിധ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ നടത്തിയ പഠനത്തിലാണ് ഇന്തോനേഷ്യ ഈ നേട്ടം കൈവരിച്ചത്. വിമാന യാത്രാച്ചെലവ്, പഞ്ചനക്ഷത്ര ഹോട്ടല്‍ നിരക്കുകള്‍, ആഡംബര റിസോര്‍ട്ടുകളുടെയും നിലവാരമുള്ള സ്പാകളുടെയും ലഭ്യത, സ്വകാര്യ നീന്തല്‍ക്കുളങ്ങളുള്ള വില്ലകള്‍ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്.

മറ്റ് ലക്ഷ്വറി ഡെസ്റ്റിനേഷനുകളിലേക്ക് വരുന്ന യാത്രാച്ചെലവിന്റെ മൂന്നോ നാലോ ഇരട്ടി കുറവാണ് ഇന്തോനേഷ്യയിലേക്കുള്ള വിമാന ടിക്കറ്റിന്. ഹോട്ടല്‍ വാടകയുടെ കാര്യത്തിലും ബജറ്റ് ഫ്രണ്ട്ലിയാണെന്ന് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകും. ഇന്തോനേഷ്യയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഒരു ദിവസം തങ്ങാന്‍ ശരാശരി 48,000 രൂപയാണ് ചെലവ്. അതേസമയം മാലിദ്വീപില്‍ ഇത് ഒരു ലക്ഷം രൂപയും ബര്‍മുഡയില്‍ 65,000 രൂപയോളവും വരും.

ചെലവ് കുറവാണെങ്കിലും സൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്തോനേഷ്യ ഒട്ടും പിന്നിലല്ല. 177 ആഡംബര റിസോര്‍ട്ടുകളും, 673 പഞ്ചനക്ഷത്ര സ്പാകളും, സ്വകാര്യ നീന്തല്‍ക്കുളങ്ങളുള്ള 538 ഹോട്ടലുകളും ഇന്തോനേഷ്യയിലുണ്ട്. ഇത്രയധികം ആഡംബര സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ ലഭിക്കുന്നു എന്നതാണ് ഇന്തോനേഷ്യയെ ലോകോത്തര ലക്ഷ്വറി ഡെസ്റ്റിനേഷനായി ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇന്തോനേഷ്യയെ കൂടാതെ, സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ ആഡംബര യാത്ര ചെയ്യാന്‍ കഴിയുന്ന മറ്റൊരു രാജ്യമാണ് പ്യൂട്ടോ റിക്കോ. ഒരു ദിവസം ശരാശരി 10,000 രൂപയില്‍ താഴെ ചെലവിലും ഇവിടെ ലക്ഷ്വറി ട്രിപ്പുകള്‍ സാധ്യമാകും.

Content Highlights: Indonesia became affordable travel destination in a study conducted by AbayaButh

dot image
To advertise here,contact us
dot image