'പോറ്റിയെ കേറ്റിയേ…'; പരാതിക്കാരന്‍ സംഘടനയിലില്ലെന്ന് ചെയര്‍മാന്‍; 'ശബരിമല കൊള്ളയാണ് പ്രധാനം'

തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയായിരുന്നു പാരഡിക്കെതിരെ കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയത്

'പോറ്റിയെ കേറ്റിയേ…'; പരാതിക്കാരന്‍ സംഘടനയിലില്ലെന്ന് ചെയര്‍മാന്‍; 'ശബരിമല കൊള്ളയാണ് പ്രധാനം'
dot image

പത്തനംതിട്ട: 'പോറ്റിയെ കേറ്റിയേ…' പാരഡി പാട്ടിനെതിരായ പരാതിക്ക് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ചെയര്‍മാന്‍ കെ ഹരിദാസ്. പരാതി നല്‍കിയത് സമിതി അല്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു. പരാതിക്ക് പിന്നില്‍ ചിലരെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും പരാതി നല്‍കിയത് സംഘടനയില്‍ നിന്ന് വിട്ട് പോയ ആള്‍ ആണെന്നും ഹരിദാസ് പറഞ്ഞു. തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാലയായിരുന്നു പാരഡിക്കെതിരെ കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയത്.

'പ്രസാദ് കുഴിക്കാല പുതിയ സംഘടനയുണ്ടാക്കിയ ആളാണ്. സമിതി ഒരു കൂട്ടായ്മ മാത്രമാണ്. സ്വര്‍ണക്കൊള്ള അയ്യപ്പ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. ശബരിമല സ്വര്‍ണക്കൊള്ളയാണ് പ്രധാനം', ഹരിദാസ് പറഞ്ഞു.

അതേസമയം പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രസാദ് കുഴികാല പ്രതികരിച്ചു. തിരുവാഭരണപാത സംരക്ഷണ സമിതി താന്‍ തുടങ്ങിയ സംഘടനയാണ്. പാട്ടിലെ അയ്യപ്പന്‍ എന്ന വാക്ക് ഒഴിവാക്കണം എന്നാണ് ആവശ്യം. പാരഡി വേണ്ട എന്നല്ല തന്റെ ആവശ്യം. മരണം വരെ ഈ ആവശ്യത്തിനായി പോരാടും. കോടതിയില്‍ ഉള്‍പ്പെടെ താന്‍ ഒറ്റയ്ക്ക് പോരാടി', പ്രസാദ് കുഴിക്കാല പറഞ്ഞു.

പ്രസാദ് ഡിജിപിക്ക് നല്‍കിയ പരാതി എഡിജിപിക്ക് കൈമാറിയിരിക്കുകയാണ്. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തും. വിശ്വാസത്തെ വൃണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പാട്ടിലുണ്ടോയെന്ന് പരിശോധിക്കും. എന്നാല്‍ നിയമോപദേശം ലഭിച്ചശേഷം മാത്രമെ കേസെടുക്കാനാകൂ. 'പോറ്റിയെ കേറ്റിയെ സ്വര്‍ണം ചെമ്പായി മാറിയെ' എന്ന പാരഡി ഗാനമാണ് വിവാദത്തിനിടയാക്കിയത്.

Content Highlights: pottiye kettiye swarnam song complaint was not filed by the committee Said Chariman

dot image
To advertise here,contact us
dot image