ഇത്രയും ധൈര്യം ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ; ഗ്രീനിനെ സ്വന്തമാക്കാന്‍ മുംബൈയുടെ 'കടുംകൈ', ട്രോള്‍

ലേല നടത്തിപ്പുകാരിയായ മല്ലികാ സാഗറിനെയടക്കം ചിരിപ്പിച്ച നീക്കമായിരുന്നു മുംബൈ ഇന്ത്യൻ സഹഉടമ ആകാശ് അംബാനിയിൽ നിന്നുണ്ടായത്

ഇത്രയും ധൈര്യം ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ; ഗ്രീനിനെ സ്വന്തമാക്കാന്‍ മുംബൈയുടെ 'കടുംകൈ', ട്രോള്‍
dot image

ഐപിഎല്‍ 2026 മിനി താരലേലത്തില്‍ താരമായത് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനായിരുന്നു. 25.20 കോടി രൂപ മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് സ്വന്തമാക്കിയത് താരത്തെ. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഒരു വിദേശതാരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

കാമറൂൺ ​ഗ്രീനിനെ ലേലം വിളിക്കുന്നതിനിടെ നടന്ന രസകരമായ സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. രണ്ട് കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന ​ഗ്രീനിനെ സ്വന്തമാക്കാനുള്ള ലേലത്തിന് തുടക്കമിട്ടത് മുംബൈ ഇന്ത്യൻസായിരുന്നു. കൈയിൽ 2.75 കോടി മാത്രം ബാക്കിയുള്ള മുംബൈ ഇന്ത്യൻസ് ഗ്രീനിനെ രണ്ട് കോടി രൂപയ്ക്ക് ടീമിലെടുക്കാന്‍ ആദ്യം പാഡില്‍ ഉയര്‍ത്തിയത് വളരെ രസകരമായ സംഭവമായിരുന്നു. ലേല നടത്തിപ്പുകാരിയായ മല്ലികാ സാഗറിനെയടക്കം ചിരിപ്പിച്ച നീക്കമായിരുന്നു മുംബൈ ഇന്ത്യൻ സഹഉടമ ആകാശ് അംബാനിയിൽ നിന്നുണ്ടായത്. ആകാശ് അംബാനിയും പിന്നീട് ചിരിക്കുന്നുണ്ട്.

മുംബൈയ്ക്ക് പിന്നാലെ കൊല്‍ക്കത്തയും രാജസ്ഥാനും ഗ്രീനിനായി മത്സരിച്ചതോടെ ടീം പിന്‍മാറുകയായിരുന്നു. എന്തായാലും മുംബൈ ഇന്ത്യൻസിന്റെ ഈ നീക്കം സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ചകൾക്കും ട്രോളുകൾക്കും വഴിയൊരുക്കിയിട്ടുണ്ട്.

Content Highlights: Trolls about Mumbai Indians opened the bid for Cameron Green at ₹2.5 cr with ₹2.75 cr in hand

dot image
To advertise here,contact us
dot image