'കോഹ്‌ലിയുടെയും രോഹിത്തിന്റെയും ലീഗിലാണ് ഇപ്പോള്‍ ഗില്‍'; സഞ്ജുവിനെ തഴയുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

'അഭിഷേകുമായി വര്‍ഷങ്ങളായി ഒരുമിച്ച് കളിക്കുന്നതിന്റെ ബന്ധവും ഗില്ലിനുണ്ട്'

'കോഹ്‌ലിയുടെയും രോഹിത്തിന്റെയും ലീഗിലാണ് ഇപ്പോള്‍ ഗില്‍'; സഞ്ജുവിനെ തഴയുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണിന് അവസരം ലഭിക്കാത്തതിനെതിരെ തുറന്നടിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം ഷോണ്‍ പൊള്ളോക്ക്. ഇലവനിൽ ഇടംനൽകാത്തത് സഞ്ജുവിനോടുള്ള അനീതിയാണെന്നാണ് ക്രിക്ബസിലെ ടോക് ഷോയില്‍ സംസാരിക്കവെയാണ് പൊള്ളോക്ക് പ്രതികരിച്ചത്. സൂപ്പർ‌ താരങ്ങളായ രോഹിത്തിന്റെയും കോഹ്‌ലിയുടെയും നിലവാരത്തിലാണ് ഗില്ലിനെ ഇപ്പോൾ ഇന്ത്യന്‍ ടീം പരിഗണിക്കുന്നതെന്നും അതുകൊണ്ട് ടി20 ഫോര്‍മാറ്റില്‍ ഗില്‍ തന്നെ തുടരുമെന്നും പൊള്ളോക്ക് ചൂണ്ടിക്കാട്ടി.

'സഞ്ജുവിനോട് ചെയ്യുന്നത് അനീതിയാണ്. ശുഭ്മൻ ഗില്ലിനെ ഇപ്പോൾ രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടേയും നിലവാരത്തിലേക്ക് ഉയർത്തുകയാണെന്നാണ് എനിക്ക് തോന്നുന്നത്', പൊള്ളോക്ക് ക്രിക്ബസിനോട് പറഞ്ഞു.

'ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ശുഭ്മന്‍ ഗില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററാണ് ഗില്‍. അപ്പോള്‍ ഗില്‍ തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനം നല്‍കേണ്ടതായി വരും. അത് ടീം ഡൈനാമിക്സാണ്. അഭിഷേകുമായി വര്‍ഷങ്ങളായി കളിക്കുന്നതിന്റെ ബന്ധവും ഗില്ലിനുണ്ട്. സഞ്ജുവിന്റെ കഴിവോ സ്‌ട്രൈക്ക് റേറ്റോ അല്ല പ്രശ്‌നം നിലവിലെ സാഹചര്യത്തില്‍ ടി20 സ്‌ക്വാഡില്‍ അവനെ ഉള്‍ക്കൊള്ളുക പ്രയാസമാണ്', പൊള്ളോക്ക് കൂട്ടിച്ചേർത്തു.

Content Highlights: ‘Shubman Gill Now in Kohli–Rohit League’: Shaun Pollock about Sanju Samson's Snub

dot image
To advertise here,contact us
dot image