

ബ്രട്ടീഷ് ഭരണകാലത്ത് ഇന്ത്യന്‍ റെയില്‍വെ ആളുകളുടെ ജീവിതരീതികളുടെ ഭാഗമായിരുന്നു. ഇംഗ്ലണ്ടിലുളളതിനേക്കാള്‍ മികച്ച സൗകര്യങ്ങളുള്ള അതി ഗംഭീര സ്‌റ്റേഷനുകള്‍, വിശാലമായ തീവണ്ടികള്‍ എന്നിവയൊക്കെ ആ കാലഘട്ടത്തിലെ അത്ഭുതങ്ങളായിരുന്നു. ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നതും നൂറ്റാണ്ടിലേറെയായി തുടരുന്നതുമായ ട്രെയിൻ സർവീസുകളെക്കുറിച്ച് അറിയാം.
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നതുമായ ട്രെയിനാണ് കല്‍ക്ക മെയില്‍. ഇന്ത്യന്‍ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന ട്രെയിന്‍ കൂടിയാണിത്. 1866 ല്‍ ' ഇന്ത്യന്‍ റെയില്‍വേ മെയില്‍' എന്ന പേരിലാണ് ആദ്യമായി ഈ ട്രെയിന്‍ ഓടിത്തുടങ്ങുന്നത്. അക്കാലത്ത് ബ്രട്ടീഷ് സിവില്‍സര്‍വ്വീസുകാരെ ഉള്‍പ്പെടെ പല ഉദ്യോഗസ്ഥരും കല്‍ക്കട്ടയില്‍നിന്ന് സിംലയിലേക്ക് യാത്രചെയ്തിരുന്നത് ഈ ട്രെയിനിലാണ്. ഇന്നും ഹൗറ സ്റ്റേഷൻ്റെ ആഡംബരം തന്നെയാണ് ഈ ട്രെയിന്‍. 150 വര്‍ഷത്തിലേറെയായി സര്‍വ്വീസ് നടത്തുന്ന കല്‍ക്ക മെയില്‍ സ്വാതന്ത്യത്തിന് മുന്‍പുളള കാലം മുതല്‍ വിഭജനത്തിന്റെ കാലംവരെയുള്ള ചരിത്രത്തിലെ പല നിര്‍ണ്ണായക നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1941ല്‍ രക്ഷപെടാനുള്ള ശ്രമത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ഈ ട്രെയിനില്‍ യാത്ര ചെയ്തത് വളരെ പ്രശസ്തമാണ്. അതുകൊണ്ടാണ് ഇപ്പോള്‍ ഈ ട്രെയിന്‍ നേതാജി എക്‌സ്പ്രസ് എന്ന് അറിയപ്പെടുന്നു. 12311 / 12312 എന്ന നമ്പറില്‍ നേതാജി എക്‌സ്പ്രസ് ഇന്നും ഓടുന്നുണ്ട്. കൊല്‍ക്കത്തയിലെ ഹൗറയ്ക്കും ഗയ,ഡല്‍ഹി,ചണ്ഡീഗഡ് വഴി ഹരിയാനയിലെ കല്‍ക്കയ്ക്കും ഇടയില്‍ ഇത് സര്‍വ്വീസ് നടത്തുന്നുണ്ട്.

ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനായിരുന്നു പഞ്ചാബ് മെയില്‍. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ദീര്‍ഘദൂര ട്രെയിനുകളില്‍ ഒന്നുകൂടിയാണ് പഞ്ചാബ് മെയില്‍. ഒരു കാലത്ത് ബോംബെയില്‍ നിന്ന് പെഷവാറിലേക്ക് യാത്രക്കാരെ കൊണ്ടുപോയിരുന്ന ഒരേയൊരു ട്രെയിന്‍ ആയിരുന്നു ഇത്. വ്യക്തമായ രേഖകളൊന്നും ഇല്ലെങ്കിലും 1912 ലാണ് ട്രെയിന്‍ ഓടിത്തുടങ്ങിയതെന്ന് പറയപ്പെടുന്നു.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റീം ട്രെയിനാണ് ഫെയറി ക്വീന്‍. 1855 ലാണ് ഈ ട്രെയിന്‍ നിര്‍മ്മിച്ചത്. പതിവായി സര്‍വ്വീസ് നടത്തുന്ന ഏറ്റവും പഴക്കംചെന്ന സ്റ്റീം ലോക്കോമോട്ടീവ് എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഈ ട്രെയിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയ്ക്കും അല്‍വാറിനും ഇടയില്‍ ആളുകളെ കൊണ്ടുപോകാന്‍ ആദ്യം ഉപയോഗിച്ചിരുന്ന ഫെയറിക്വീന്‍ ഇന്ന് വിനോദ സഞ്ചാരികള്‍ക്കുളള പ്രത്യേക ട്രെയിനായി ഓടുന്നു.

1869 ല്‍ ആരംഭിച്ച ബോംബെ പൂനെ മെയില്‍ ആയിരുന്നു രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള ആദ്യത്തെ ഇന്റര്‍സിറ്റി ട്രെയിന്‍. പിന്നീട് ഡെക്കാണ്‍ ക്വീന്‍ എക്‌സ്പ്രസും ഇതിനോടൊപ്പം ചേര്‍ന്നു. ബ്രട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ട്രെയിനുകളില്‍ ഒന്നായിരുന്നു ഇത്. യാത്രക്കാര്‍ക്ക് അവര്‍ പോകുന്ന ദിശയിലേക്ക് നോക്കിയിരിക്കാന്‍ കഴിയുന്ന തരത്തില്‍ ചലിക്കുന്ന കസേരകള്‍ ഈ ട്രെയിനിന്റെ സവിശേഷിതയായിരുന്നു. ബോംബെ പൂന മെയില്‍ ഈ രണ്ട് നഗരങ്ങള്‍ക്കിടയില്‍ സഹ്യാദ്രി എക്‌സ്പ്രസ് എന്ന പേരിലാണ് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത്. 1971 ലാണ് ട്രെയിനിന് ഈ പേര് ലഭിക്കുന്നത്.
Content Highlights :4 oldest trains running on India's tracks for over 100 years