ബസ് ഹോസ്റ്റസ്, കെഎഫ്‌സി മീല്‍, ടിവി; അതേ ഈ ബസ് സര്‍വീസ് ഇന്ത്യയില്‍തന്നെയാണ്

12 മണിക്കൂര്‍ രാത്രിയാത്ര മനോഹരമാക്കുന്ന ഈ ലക്ഷ്വറി സ്ലീപ്പര്‍ കോച്ച് യാത്രാനുഭവം ലഭിക്കുക കൊല്‍ക്കത്ത-സിലിഗുരി പാതയിലാണ്

ബസ് ഹോസ്റ്റസ്, കെഎഫ്‌സി മീല്‍, ടിവി; അതേ ഈ ബസ് സര്‍വീസ് ഇന്ത്യയില്‍തന്നെയാണ്
dot image

സ്വാഗതം പറഞ്ഞ് സീറ്റുകാണിച്ചുതരാന്‍ ഹോസ്റ്റസ്, സൗജന്യ കെഎഫ്‌സി റൈസ് ബൗള്‍ മീല്‍, പേഴ്‌സനല്‍ ടിവി, വൃത്തിയുള്ള ബെഡ്‌സ്‌പേസ് പറഞ്ഞുവരുന്നത് ഏതെങ്കിലും വിമാനത്തിലെ ബിസിനസ് ക്ലാസിനെ കുറിച്ചല്ല, ഇന്ത്യയിലോടുന്ന ഒരു ആഡംബര ബസ് സര്‍വീസിനെ കുറിച്ചാണ്. 12 മണിക്കൂര്‍ രാത്രിയാത്ര മനോഹരമാക്കുന്ന ഈ ലക്ഷ്വറി സ്ലീപ്പര്‍ കോച്ച് യാത്രാനുഭവം ലഭിക്കുക കൊല്‍ക്കത്ത-സിലിഗുരി പാതയിലാണ്.

യാത്രക്കാരെ സംബന്ധിച്ചിടത്തോളം സുരക്ഷയ്‌ക്കൊപ്പം തന്നെ അവര്‍ കംഫര്‍ട്ടിനും ഇന്ന് പ്രാധാന്യം നല്‍കുന്നുണ്ട്. അങ്ങനെയുള്ള യാത്രക്കാര്‍ക്ക് ഈ ബസ് യാത്ര ഒരു മികച്ച യാത്രാനുഭവമാണ. ഓരോ ബെര്‍ത്തിലും ടിവി, ലഗേജ് സ്‌പേസ്സ രണ്ട് തലയിണകള്‍, വൃത്തിയുള്ള പുതപ്പ്, റിമോട്ട്, ഹെഡ്‌ഫോണ്‍ തുടങ്ങി യാത്രക്കാര്‍ക്ക് സ്വസ്ഥമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന ബസില്‍ ഒരുക്കിയിട്ടുണ്ട്. കൊല്‍ക്കത്തയില്‍നിന്ന് വൈകുന്നേരത്തോടെ യാത്രപുറപ്പെടുന്ന ബസ് സിലിഗുരിയില്‍ രാവിലെ എത്തും.

ബ്രാന്‍ഡ് ന്യൂ വോള്‍വോ 9600 എസ്എല്‍എക്‌സ് ആണിത്. കൊല്‍ക്കത്തയില്‍ നിന്ന് സിലിഗുരിയിലേക്കുള്ളതാണ് ഈ ബസ്. നേരത്തേയുള്ള വോള്‍വോ 9600 ആയി താരതമ്യപ്പെടുത്തുമ്പോള്‍ അടിപൊളി ഇന്റീരിയറാണ് ഇതിനുള്ളത്. പുതിയ ബാക്ക്‌റെസ്റ്റ്, മികച്ച ലൈറ്റിങ്, വിന്‍ഡോകള്‍ എന്നിവയും ബസിനുണ്ട്. 42 ബെര്‍ത്തുകളാണ് ബസിലുള്ളത്. കൊല്‍ക്കത്തയില്‍ നിന്ന് രാത്രി 7.20ന് ബസ് യാത്ര പുറപ്പെടും. രാവിലെ എട്ടുമണിയോടെ സിലിഗുരിയിലെത്തും. നോര്‍ത്ത് ബംഗാളിലേക്കോ സിക്കിമിലേക്കോ പോകാന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ ബസ് തിരഞ്ഞെടുക്കാം. 1500 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

ബസില്‍ ഓമനമൃഗങ്ങളെ കൊണ്ടുപോകുന്നതിനും അനുവാദമുണ്ട്. എന്നാല്‍ ഒരു കുറവായി യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നത് ബസില്‍ ഒരു ബയോ ടോയ്‌ലറ്റ് സംവിധാനം ഇല്ലെന്നുള്ളതാണ്. ഛര്‍ദിക്കാനുള്ള ബാഗ് എല്ലാം യാത്രക്കാരുടെ അപേക്ഷ പ്രകാരം നല്‍കും. ഇതിനെല്ലാം പുറമേ മികച്ച സുരക്ഷയും ഇവര്‍ വാഗ്ദാനം ചെയ്യുന്നു.

Content Highlights: Volvo Bus with Bus Hostess and Complimentary KFC Meals

dot image
To advertise here,contact us
dot image