'ഡ്യൂഡ്' പക്കാ എന്റർടൈനർ വൈബ് പടം, ഹാട്രിക്ക് ഹിറ്റ് അടിച്ച് പ്രദീപ് രംഗനാഥൻ; പ്രേക്ഷക പ്രതികരണങ്ങൾ

മമിതയുടെ ഒപ്പമുള്ള ഓരോ സീനുകൾക്കും മികച്ച അഭിപ്രായമാണ് പ്രേക്ഷകർ നൽകുന്നത്.

'ഡ്യൂഡ്' പക്കാ എന്റർടൈനർ വൈബ് പടം, ഹാട്രിക്ക് ഹിറ്റ് അടിച്ച് പ്രദീപ് രംഗനാഥൻ; പ്രേക്ഷക പ്രതികരണങ്ങൾ
dot image

പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിച്ച ഡ്യൂഡ് ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ പുറത്ത്. കഴിഞ്ഞ രണ്ടു പടങ്ങളിലെ പോലെ തന്നെ ഇത്തവണയും ഒട്ടും നിരാശപെടുത്താതെ ഒരു ഗംഭീര എന്റർടൈനർ പടം തന്നിരിക്കുകയാണ് പ്രദീപ്. മമിതയുടെ ഒപ്പമുള്ള ഓരോ സീനുകൾക്കും മികച്ച അഭിപ്രായമാണ് പ്രേക്ഷകർ നൽകുന്നത്. റൊമാൻസും ഇമോഷണൽ സീനുകളും രണ്ടുപേരും മികച്ചതാക്കിയെന്നും ശരത്കുമാർ ചെയ്ത കഥാപാത്രത്തിന് തിയേറ്ററിൽ നിറഞ്ഞ കൈയ്യടി ലഭിക്കുന്നുണ്ടെന്നും പ്രേക്ഷകർ പറയുന്നു.

കമിതാക്കളുടെ കൂടെയോ കൂട്ടുകാരുടെ ഒപ്പം പോയി കാണാൻ കഴിയുന്ന ഒരു കിടിലൻ എന്റർടൈനർ വൈബ് പടം തന്നെയാണ് ഡ്യൂഡ് എന്നാണ് തമിഴ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ആക്ഷൻ സീനുകളിലും പ്രദീപ് വക മാസ്സ് പരിപാടികൾ ഉണ്ടെന്നും ചിത്രം അവസാനിക്കുമ്പോൾ ഒരു നല്ല സോഷ്യൽ മെസ്സേജ് നൽകുന്നുണ്ടെന്നും അഭിപ്രായങ്ങൾ ഉണ്ട്. സായിയുടെ മ്യൂസിക് ഓരോ സീനിനെയും മികച്ചതാക്കിയെന്നും ആദ്യ സിനിമ തന്നെ അദ്ദേഹം കലക്കിയെന്നും കമന്റുകൾ ഉണ്ട്. ഈ ദീപാവലി 'ഡ്യൂഡ്' തൂക്കിയെന്നാണ് പ്രേക്ഷകർ പറയുന്നത്.

കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ. ആർ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്.

Content Highlights: Dude Movie first day theatre response audience review out

dot image
To advertise here,contact us
dot image