
ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ വൈറലാവുന്നത് ദീപക് സാമല്‍ എന്ന വ്‌ളോഗര്‍ പങ്കുവച്ചൊരു വീഡിയോയാണ്. വിദേശ യാത്ര പോയാല്‍ പിന്നെ ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആര്‍ക്കും തോന്നില്ലെന്നാണ് ദീപകിന്റെ അഭിപ്രായം. 69K വ്യുസ് ലഭിച്ച വീഡിയോയില്‍ ദീപക് ഇന്ത്യയെ തരംതാഴ്ത്തിയ നിലയില്‍ സംസാരിച്ചത് പലരെയും പ്രകോപിപ്പിച്ചു എന്നു വേണം പറയാന്‍.
നിരവധി ഇന്ത്യക്കാര്‍ക്ക് ചിലപ്പോള്‍ അവരുടെ ആദ്യ വിദേശയാത്രയ്ക്ക് ശേഷം ഇങ്ങനെ തോന്നിയിട്ടുണ്ടാവാം, അതിന് പിന്നില്‍ ചില കാരണങ്ങളും ഉണ്ട് എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ദീപക് നല്‍കിയിരിക്കുന്നത്. പ്രതീക്ഷയും യാഥാര്‍ത്ഥ്യവും എന്ന് സൂചിപ്പിച്ചു കൊണ്ട് ചില കാര്യങ്ങളും ദീപക് നീണ്ട പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ട്രാഫിക്ക് ജാമുകളും സ്‌കാമുകളും മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ മാറ്റമാണ്, അവരുടെ കൃത്യനിഷ്ഠയും പ്രധാനമാണ്.
അഴിമതിയും പൂഴ്ത്തിവയ്പ്പുമില്ല, മാത്രമല്ല ശുചിത്വ പ്രശ്‌നവും അടിസ്ഥാന സൗകര്യങ്ങളും ഇവിടുത്തെ പോലെ അല്ലേയല്ല എന്നാണ് വ്‌ളോഗറുടെ അഭിപ്രായം. വിദേശയാത്രയ്ക്ക് മുമ്പ് നിങ്ങള്‍ക്ക് ഇതെല്ലാം സാധാരണ കാര്യമായിരിക്കും. എന്നാല്‍ പുറന്നാടുകളിലെ വ്യത്യസ്തമായ രീതി അനുഭവിക്കുമ്പോള്‍, സ്വന്തം നാട്ടിലെ പോരായ്മകളെ കുറിച്ച് ചിന്തിച്ച് പോകും. എന്നിരുന്നാലും ഇന്ത്യയിലെ വൈവിധ്യവും മറ്റും എങ്ങുമുണ്ടാകില്ലെന്നും ഇയാള്‍ പറയുന്നുണ്ട്.
പക്ഷേ ദീപക്കിന്റെ അഭിപ്രായങ്ങളെ എതിര്‍ത്താണ് ഭൂരിഭാഗവും കമന്റുകളും. ഇന്ത്യയെ മനസിലാക്കുന്നവര്‍ക്ക് ഇന്ത്യ വളരെ മികച്ചതാണെന്നും വിമര്‍ശിച്ചോണ്ട് ഇരിക്കാതെ ഇതൊക്ക പരിഹരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് നോക്ക് എന്നൊക്കെ കമന്റ് നിറയുകയാണ്. വിയറ്റ്‌നാമില്‍ പോയാല്‍ തെരിവുകളെല്ലാം വൃത്തിയുള്ളതാണ്. ഇതിന് പിന്നില്‍ അവിടുത്തെ ജനങ്ങള്‍ കൂടിയാണ് എന്നിങ്ങനെ നിരനിരയായി കമന്റ് വരികയാണ്. എന്നാല്‍ മറ്റു ചിലര്‍ ഇയാളെ അനുകൂലിച്ചും കമന്റ് ചെയ്യുന്നുണ്ട്.
Content Highlights: Indian Vlogger says about returning to India after a foriegn trip