കയ്യില്‍ വെള്ളവുമായി ട്രെയിനിന് പിറകെ ഓടിയ ചന്ദ്രസെന്‍; ട്രെയിനില്‍ ടോയ്‌ലറ്റ് വന്നതിന് കാരണം ആ അനുഭവം

ആരാണ് ചന്ദ്രസെന്‍, ട്രെയിനിലെ ടോയ്‌ലറ്റിന് പിന്നിലെ കഥ

dot image

1853 ലാണ് ബ്രട്ടീഷ് ഇന്ത്യയില്‍ ട്രെയിനുകള്‍ ഓടാന്‍ തുടങ്ങിയത്. അക്കാലംമുതല്‍ ഇന്നുവരെ ദീര്‍ഘദൂര യാത്രകള്‍ക്ക് ട്രെയിനിനെ ആശ്രയിക്കുന്നവരാണ് മിക്കവരും. പക്ഷേ ആദ്യകാലങ്ങളിലൊന്നും ട്രെയിനുകളില്‍ ശുചിമുറി

ഉണ്ടായിരുന്നില്ല. അക്കാലങ്ങളിലൊക്കെ യാത്രകള്‍ കുറവായിരുന്നതുകൊണ്ട് ആരും തന്നെ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ ദൂരസ്ഥലങ്ങളിലേക്ക് സര്‍വ്വീസുകള്‍ നടത്താന്‍ തുടങ്ങിയപ്പോള്‍ യാത്രക്കാര്‍ക്ക് ട്രെയിനില്‍ ശുചിമുറി ഇല്ലാത്തതുകൊണ്ട് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു.

1909 ലാണ് ട്രെയിനുകളില്‍ ശുചിമുറി സ്ഥാപിക്കുന്നത്. എന്നാലന്ന് ഹയര്‍ ക്ലാസ് കോച്ചുകളില്‍ മാത്രമായിരുന്നു സൗകര്യം. ട്രെയിനില്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാനിടയായ സംഭവം ഇങ്ങനെയായിരുന്നു. 1909 ജൂലൈ 2 ന് ബംഗാളില അഹമ്മദ്പൂര്‍ സ്റ്റേഷനില്‍ നിന്ന് ഒരു ട്രെയിന്‍ പുറപ്പെട്ടു. പകുതി വഴി എത്തിയപ്പോള്‍ ട്രെയിനിലെ ഒരു യാത്രക്കാരനായിരുന്ന ഓഖില്‍ ചന്ദ്രസെന്നിന് പ്രകൃതിയുടെ വിളി വന്നു.

അതിനുള്ള സൗകര്യങ്ങളില്ലാത്തതുകൊണ്ട് അദ്ദേഹത്തിന് ട്രെയിനില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. എന്നാല്‍ പെട്ടെന്ന് ഗാര്‍ഡ് വിസില്‍ മുഴക്കുകയും ട്രെയിന്‍ നീങ്ങിത്തുടങ്ങുകയും ചെയ്തു. ഇത് കണ്ട ചന്ദ്രസെന്‍ ഒരു കൈയില്‍ വെള്ളം നിറച്ച പാത്രവുമായി ട്രെയിനിന് പിന്നാലെ ഓടി വന്നു. ഇത് കണ്ട മറ്റ് യാത്രക്കാര്‍ക്ക് ചിരി അടക്കാനായില്ല. പക്ഷേ ചന്ദ്രസെന്നിന് താന്‍ അപമാനിതനായത് പോലെ അനുഭവപ്പെട്ടു.

അസ്വസ്ഥനായ ചന്ദ്രസെന്‍ വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേസോണിലെ ഭോപ്പാല്‍ റെയില്‍വെ ഡിവിഷന്റെ ആസ്ഥാനമായ ഹബീബ്ഗഞ്ചിലെ റെയില്‍വേ ഡിവിഷന്‍ ഓഫീസിലേക്ക് ട്രെയിനുകളില്‍ ശുചിമുറി വേണമെന്ന് ആവശ്യപ്പെട്ട് ഒരു കത്തെഴുതി. ഈ കത്ത് ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയും 80 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കുന്ന ട്രെയിനുകളില്‍ എല്ലാ കമ്പാര്‍ട്ട്‌മെന്റിലും ശുചിമുറി നിര്‍മ്മിച്ച് നല്‍കാന്‍ ഉത്തരവാകുകയും ചെയ്തു.എന്നാല്‍ യാത്രക്കാര്‍ക്ക് കിട്ടിയ ഈ സൗകര്യം 2016 വരെ ലോക്കോ പൈലറ്റിന് ലഭിച്ചില്ല. 2016ന് ശേഷമാണ് ലോക്കോ പൈലറ്റുമാര്‍ക്ക് ശുചിമുറി അനുവദിച്ചത്. 1909ല്‍ ചന്ദ്രസെന്‍ എഴുതിയ ആ കത്ത് ഇപ്പോഴും ഡല്‍ഹിയിലെ നാഷണല്‍ റെയില്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

Content Highlights :What is the incident behind the construction of toilets in trains? Toilets were installed in trains in 1909 due to the intervention of a person named Chandrasen.

dot image
To advertise here,contact us
dot image