
ബീജദാനം ഒരു തൊഴിലാണോ? ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഒരു തൊഴില്‍ മേഖലയായി ബീജദാനവും മാറിക്കഴിഞ്ഞു. 2012ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ വിക്കി ഡോണറിലൂടെയാണ് ഇന്ത്യക്കാര്‍ക്കിടയില്‍ ബീജദാനം പോപ്പുലറാകുന്നത്. ബീജദാനത്തെയും വന്ധ്യതയേയും കുറിച്ചുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്ത ചിത്രമായിരുന്നു ഇത്. സമൂഹത്തില്‍ 'നിഷിദ്ധം' എന്ന് കരുതിയ ചില കാര്യങ്ങളിലേക്കാണ് ഈ സിനിമ വെളിച്ചം വീശിയത്. എങ്കില്‍പ്പോലും ബീജദാനത്തെ കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ക്ക് ആരും തയ്യാറാകാറില്ല.
പക്ഷേ പാശ്ചാത്യ രാജ്യങ്ങളിലൊക്കെ സ്ഥിതി മറ്റൊന്നാണ്. അവിടങ്ങളില്‍ നല്ല പ്രതിഫലം ലഭിക്കുന്ന ജോലിയാണ് ബീജദാനം. വന്ധ്യതയ്ക്ക് പരിഹാരമായും ബീജദാനത്തെ കാണുന്നു. ബീജ ബാങ്കുകളും ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളും നമ്മുടെ രാജ്യത്തും പ്രവര്‍ത്തിക്കുന്നുണ്ട്.
ബീജ ദാതാവിന്റെ ജോലി, ചര്‍മ്മം, കണ്ണിന്റെ നിറം അടക്കമുള്ള കാര്യങ്ങള്‍ അനുസരിച്ചാണ് ദാതാവിന് പണം ലഭിക്കുന്നത്. ഇന്ത്യയില്‍ ബീജദാനത്തിന് സാധാരണയായി 500 രൂപ മുതല്‍ 2000 രൂപ വരെയാണ് പ്രതിഫലം. നഗരങ്ങളില്‍ അതായത് ഡല്‍ഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ ബീജദാനത്തിലൂടെ പ്രതിമാസം 15,000 രൂപ വരെ സമ്പാദിക്കുന്നവരുണ്ട്.
വിദേശരാജ്യങ്ങളില്‍, പ്രത്യേകിച്ച് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളില്‍ ബീജദാനം പൊതുവെ മാന്യമായ ഒരു തൊഴിലായി കണക്കാക്കപ്പെടുന്നു. ഉദാഹരണത്തിന്, അമേരിക്കയില്‍ ബീജം ദാനത്തിന് 100 ഡോളര്‍ (ഏകദേശം 8,400 രൂപ) വരെ ലഭിക്കുന്നു. പ്രതിമാസം 1,500 ഡോളര്‍ (ഏകദേശം 1.26 ലക്ഷം രൂപ) വരെ വരുമാനം നേടാന്‍ സാധിക്കും.
കലിഫോര്‍ണിയയിലെ ബീജ ദാതാക്കള്‍ക്ക് ഒരു സാമ്പിളില്‍ നിന്ന് ഏകദേശം 12,600 രൂപ സമ്പാദിക്കാന്‍ കഴിയും. ശരാശരി പ്രതിമാസ വരുമാനം ഏകദേശം 58,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ്. ശമ്പളത്തിന് പുറമേ ദാതാക്കള്‍ക്ക് പലപ്പോഴും സൗജന്യ ആരോഗ്യ പരിശോധനകള്‍, ഫെര്‍ട്ടിലിറ്റി പരിശോധനകള്‍, വാര്‍ഷിക ശാരീരിക പരിശോധനകള്‍ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കാറുണ്ട്.
Content Highlights :For those who see sperm donation as a profession, this is how sperm donors earn income