
ബഹിരാകാശത്ത് വെച്ച് സഞ്ചരിക്കുന്ന പേടകത്തില്‍ ഓക്സിജൻ തീർന്നു പോയാൽ എന്ത് ചെയ്യും? ചോദ്യം വിചിത്രമായി തോന്നുണ്ടല്ലേ ? എന്നാൽ ഇനി പറയാൻ പോകുന്നത് അത്തരത്തിൽ ഓക്സിജൻ വാങ്ങാൻ പണമില്ലാത്ത ഒരു ബഹിരാകാശ സഞ്ചാരിയുടെയും അയാൾക്ക് പണം നൽകി വെട്ടിലായ ഒരു എൺപതുകാരിയുടെയും കഥയാണ്.
ജപ്പാനിലെ വടക്കന്‍ ഹൊക്കൈഡോ ദ്വീപിലാണ് പുരുഷ ബഹിരാകാശ സഞ്ചാരിയെന്ന് അവകാശപ്പെട്ട ഒരാൾ ഒരു സ്ത്രീയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്നത്. പിന്നാലെ പ്രണയം നടിച്ച് സ്ത്രീയിൽ നിന്ന് നിന്ന് ഇയാൾ പൈസ തട്ടിയത്. താൻ ഒരു ബഹിരാകാശ പേടകത്തിലാണെന്നും ഇവിടെ താൻ ഒരു ആക്രമണത്തിനിരയായെന്നും ഓക്‌സിജന്‍ ആവശ്യമാണെന്നും പറഞ്ഞ് സ്ത്രീയിൽ നിന്ന് ഇയാൾ ഓക്സിജൻ വാങ്ങാനെന്ന വ്യാജേന പണം തട്ടിയെന്നും പൊലീസ് പറയുന്നു. ഇത്തരത്തിൽ നിരവധി നുണകൾ പറഞ്ഞാണ് ഇയാൾ എൺപതുകാരിയിൽ നിന്ന് പണം തട്ടിയത്. ഏകദേശം 1 മില്യണ്‍ യെന്‍ (6,700 ഡോളര്‍) പണമാണ് തട്ടിയെടുത്തത്.
അതേസമയം, 'സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ കണ്ടുമുട്ടിയ ആരെങ്കിലും നിങ്ങളില്‍ നിന്ന് പണം ആവശ്യപ്പെട്ടാല്‍ ജാഗ്രത പാലിക്കണമെന്നും സംശയം തോന്നുകയാണെങ്കിൽ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊലീസ് അറിയിച്ചു. ലോകബാങ്കിന്റെ കണക്കനുസരിച്ച്, ചെറിയ മൊണാക്കോ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ജനസംഖ്യ ജപ്പാനിലാണുള്ളത്. പ്രായമായ ആളുകള്‍ പലപ്പോഴും വിവിധ തരത്തിലുള്ള സംഘടിത തട്ടിപ്പുകള്‍ക്ക് ഇരയാകാറുണ്ട്. ഇതില്‍ 'ഇറ്റ്‌സ് മീ' തട്ടിപ്പും ഉള്‍പ്പെടുന്നു. ഇവിടെ കുറ്റവാളികള്‍ ഇരയില്‍ നിന്ന് പണം തട്ടിയെടുക്കുന്നതിനായി ബുദ്ധിമുട്ടിലായ കുടുംബാംഗങ്ങളായി അഭിനയിക്കുന്നു.ഇത്തരത്തിൽ പ്രായമായവരിൽ നിന്ന് വൻതുകകൾ തട്ടുന്നതായുള്ള കേസുകൾ വർദ്ധിച്ചുവരുന്നതായും പൊലീസ് അറിയിച്ചു.
Content Highlights- 'Will you pay me to buy oxygen in space when I run out?' Eighty-year-old woman caught in rare scam