
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കൂലി ഈ വർഷത്തെ ഏറ്റവും ഹൈപ്പിൽ പുറത്തിറങ്ങിയ സിനിമയാണ്. ലോകേഷും രജനികാന്തും ആദ്യമായി ഒന്നിച്ച ചിത്രം തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. സിനിമയിലെ എഐ ഉപയോഗത്തെക്കുറിച്ച് പറയുകയാണ് ലോകേഷ് ഇപ്പോൾ. 15 വർഷം മുന്നേ കമൽ ഹാസൻ ഒടിടിയിലൂടെ സിനിമ റിലീസ് ചെയ്യണമെന്ന് പറയുമ്പോൾ അതിനെ പലരും കുറ്റപ്പെടുത്തിയിരുന്നു എന്നാൽ ഇന്ന് ഒടിടിയില്ലാതെ ഒരു സിനിമ റിലീസ് ആവുന്നില്ല. അതുപോലെ ഭാവിയിൽ എഐ ഇല്ലാത്ത ഒരു കാലത്തെക്കുറിച്ച് ചിന്തിക്കാൻ ആവില്ലെന്ന് ലോകേഷ് പറഞ്ഞു.
'നിങ്ങളെ ഒരു കാര്യം ഓർമിപ്പിച്ചാൽ കൊള്ളാമെന്നുണ്ട്. 15 വർഷം മുമ്പ് കമൽ സാർ അദ്ദേഹത്തിന്റെ വിശ്വരൂപം എന്ന സിനിമ നേരിട്ട് ടി വി റിലീസ് ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യൻ സിനിമയിൽ ഒടിടി റിലീസെന്ന ട്രെൻഡിന് തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. എന്നാൽ അന്ന് ആ നീക്കം സിനിമാമേഖലയെ ഇല്ലാതാക്കുമെന്ന് ചിലർ വാദിച്ചു. എല്ലാവരും അദ്ദേഹത്തെ ഒറ്റപ്പെടുത്തിയതോടെ ആ നീക്കത്തിൽ നിന്ന് കമൽ സാർ പിന്മാറി.
"15 Yrs back, #KamalHaasan sir was the one who spoke about OTT during Viswaroopam time💥. Now we can't release any film without OTT💯. Likewise it's AI. For Example do you watch #ChiyaanVikram sir film, if it's done by AI or real one❓"
— AmuthaBharathi (@CinemaWithAB) September 1, 2025
- #LokeshKanagarajpic.twitter.com/IMIs45vqpa
ഇന്ന് എന്താണ് അവസ്ഥയെന്ന് നോക്കൂ. ഒടിടി റിലീസ് ഡീൽ ക്ലോസ് ചെയ്യാതെ ഒരൊറ്റ വമ്പൻ പടവും റിലീസിനെക്കുറിച്ച് ആലോചിക്കില്ല. സിനിമാ ബിസിനസിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി ഒടിടി മാറി. കമൽ സാറിന്റെ അന്നത്തെ വിഷൻ മനസിലാക്കാൻ നമുക്ക് ഒരുപാട് സമയം വേണ്ടിവന്നു. കാലത്തിന് അപ്പുറത്തേക്ക് ചിന്തിക്കുന്നയാളാണ് അദ്ദേഹം. എഐയുടെ കാര്യത്തിലും അത് തന്നെയാണ് എന്റെ അഭിപ്രായം. ഇന്ന് എഐ അപകടകരമാണെന്ന് പറയുന്നവർ നാളെ ഇതിനെ സപ്പോർട്ട് ചെയ്ത് രംഗത്തുവരും,' ലോകേഷ് കനകരാജ് പറയുന്നു.
അതേസമയം, ആഗോള തലത്തിൽ കൂലി 500 കോടിയ്ക്കും മുകളിൽ സിനിമ നേടിയെങ്കിലും പലയിടത്തും ചിത്രം ആവറേജിൽ ഒതുങ്ങേണ്ടി വന്നു. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളായ സൺ പിക്‌ചേഴ്‌സ് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. കൂലിയിൽ അക്രമാസക്തമായ രംഗങ്ങൾ കുത്തിനിറച്ചിട്ടുണ്ടെന്നും അതിനാൽ മുതിർന്നവർ മാത്രമേ കാണാൻ പാടുള്ളൂ എന്ന് സെൻസർ സമിതിയും പിന്നീട് റിവൈസിങ് കമ്മിറ്റിയും വിലയിരുത്തിയതായി സെൻസർ ബോർഡിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എആർഎൽ സുന്ദരേശൻ ജസ്റ്റിസ് ടി വി തമിഴ്‌സെൽവിയുടെ ബെഞ്ചിനു മുൻപാകെ അറിയിച്ചു.
Content Highlights: Lokesh on the use of AI in cinema