ടോക്‌സിക്കായ ആളുകളെ തിരിച്ചറിയാം; അവര്‍ നിങ്ങളെ ഉപയോഗിക്കുന്നുണ്ടോ?

നിങ്ങള്‍ക്ക് ടോക്‌സിക്കായ ഒരു സുഹൃത്തുണ്ടോ? എങ്ങനെ തിരിച്ചറിയാം

ടോക്‌സിക്കായ ആളുകളെ തിരിച്ചറിയാം; അവര്‍ നിങ്ങളെ ഉപയോഗിക്കുന്നുണ്ടോ?
dot image

മ്മുടെയെല്ലാം ജീവിതത്തില്‍ ഒരിക്കലെങ്കിലും ടോക്‌സിക്കായ ഒരു വ്യക്തിയെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ അത് നമ്മുടെ സുഹൃത്താകാം, കുടുംബാംഗമാകാം, പങ്കാളിയാകാം, അയല്‍ക്കാരനാകാം.അത്തരമൊരു വ്യക്തിയോട് ഇടപഴകുന്നത് വളരെ സമ്മര്‍ദ്ദം നിറഞ്ഞ കാര്യമാണ്. ആ ബന്ധം മനസമാധാനം തകര്‍ക്കുകയും നിങ്ങളെ വിഷമത്തിലാക്കുകയും ചെയ്യും. ഒരു വ്യക്തി ടോക്‌സിക്കാണ് എന്ന് എങ്ങനെ തിരിച്ചറിയാം. അതിന് മാര്‍ഗമുണ്ട്.

അവര്‍ നിങ്ങളെ മാനിപുലേറ്റ് ചെയ്യാന്‍ ശ്രമിക്കും

മനോരോഗവിദഗ്ധന്‍ അബിഗെയില്‍ ബ്രെന്നന്‍ പറയുന്നതനുസരിച്ച് ഇത്തരക്കാര്‍ ആളുകളെ അവരുടെ ഇഷ്ടങ്ങള്‍ നടത്താനായി ഏത് രീതിയില്‍ വേണമെങ്കിലും മാറ്റിയെടുക്കുന്നവരാണെന്നാണ്. അവരുടെ ലക്ഷ്യം എന്തുതന്നെയായാലും അത് നേടിയെടുക്കാന്‍ അവര്‍ മറ്റുള്ളവരെ ഉപയോഗിക്കും.

അവര്‍ എപ്പോഴും മറ്റുളളവരുടെ കുറ്റങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും

നിങ്ങളുടെ ഏതെങ്കിലും സുഹൃത്തോ സഹപ്രവര്‍ത്തകനോ നിങ്ങള്‍ പറയുന്നതും ചെയ്യുന്നതുമായ എല്ലാത്തിനും കുറ്റം പറയാനോ വിമര്‍ശിക്കാനോ വരുന്നവരാണോ? അതല്ലെങ്കില്‍ മറ്റുളളവരേയും അവര്‍ അതേരീതിയില്‍ കുറ്റപ്പെടുത്തുന്നത് കണ്ടിട്ടുണ്ടോ? എങ്കില്‍ അതൊരു മോശം സ്വഭാവമാണ്.അതുപോലെ മറ്റുളളവരുടെ മുന്‍പില്‍ വച്ച് നിങ്ങളെ കളിയാക്കുകയും മോശം പറയുകയോ ചെയ്യുന്നവരാണെങ്കിലും അതൊരിക്കലും ശരിയല്ലാത്ത കാര്യമാണ്.

അവര്‍ അവരുടെ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം നിങ്ങളുടെമേല്‍ വയ്ക്കും

അവര്‍ ചെയ്ത പ്രവൃത്തി ശരിയായില്ലെന്ന് നിങ്ങള്‍ പറയുകയോ വിമര്‍ശിക്കുകയോ തെറ്റ് ചൂണ്ടിക്കാണിക്കുകയോ ചെയ്താല്‍ അവര്‍ അത് അംഗീകരിക്കില്ലെന്ന് മാത്രമല്ല പറഞ്ഞതിനെ വളച്ചൊടിച്ച് നിങ്ങളാണ് കുറ്റക്കാരനെന്ന് ആരോപിക്കുകയും ചെയ്യും.

ക്ഷമ പറയാന്‍ ഒരിക്കലും തയ്യാറല്ല

അവര്‍ നിങ്ങളെ വിഷമിപ്പിക്കുകയോ നിങ്ങളോട് മോശമായി പെരുമാറുകയോ ചെയ്താല്‍ ഒരിക്കലും ക്ഷമ ചോദിക്കാന്‍ തയ്യാറാവില്ല. ചില അവസരങ്ങളില്‍ അവര്‍ സ്വന്തം നേട്ടത്തിനായും സഹതാപം ലഭിക്കാനായും എന്ത് മാനിപ്പുലേഷനും നടത്താന്‍ തയ്യാറാണ്. അതുകൊണ്ട് തെറ്റ് ചെയ്ത ശേഷം ക്ഷമ പറയാന്‍ മടിക്കുന്ന ആ ഒരാളെ സൂക്ഷിക്കുക തന്നെവേണം.

Also Read:

സ്വഭാവം മാറിക്കൊണ്ടേയിരിക്കും

വിഷലിപ്തമായ സ്വഭാവമുള്ള ഒരാളുടെ കാര്യത്തില്‍ അവരുടെ സ്വഭാവം അടിക്കടി മാറിക്കൊണ്ടിരിക്കും. അവര്‍ക്ക് ആവശ്യമുള്ള സമയത്ത് നല്ല രീതിയില്‍ പെരുമാറുകയും, ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കില്‍ നിങ്ങളെ പലവിധത്തില്‍ ബുദ്ധിമുട്ടിക്കുകയും ചെയ്യും. അവരുടെ താല്‍പര്യം അനുസരിച്ച് നിങ്ങള്‍ക്ക് പ്രിയപ്പെട്ട ബന്ധങ്ങള്‍ കൂടി വേണ്ടെന്നുവയ്ക്കാന്‍ പ്രേരിപ്പിക്കും. ഇങ്ങനെയുള്ള സ്വഭാവമുള്ള ആളാണ് നിങ്ങളോടൊപ്പം ഉള്ളതെങ്കില്‍ ആ ബന്ധത്തില്‍നിന്നും ഇറങ്ങി പോരേണ്ടതാണ്.

കരുതലോ പിന്തുണയോ നല്‍കുന്നില്ല

നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴൊന്നും കരുതലോ പിന്തുണയോ നല്‍കാത്തവരായിരിക്കും അവര്‍. നിങ്ങളുടെ വിജയങ്ങളോ നിങ്ങള്‍ക്ക് സംഭവിക്കുന്ന നല്ല കാര്യങ്ങള്‍ക്കോ ഒരു നല്ല വാക്ക് പറയുകയോ ചെയ്യില്ല. അങ്ങനെയുളളവര്‍ നിങ്ങളുടെ കൂടെയുണ്ടെങ്കില്‍ അവരെ തീര്‍ച്ചയായും മാറ്റി നിര്‍ത്തേണ്ടതുണ്ട്.

Content Highlights :Do you have a toxic friend? How to recognize it

dot image
To advertise here,contact us
dot image