നിങ്ങളുടെ ഹെയര്‍സ്റ്റൈലും വായു മലിനീകരണത്തിന് കാരണമായേക്കാം; മുന്നറിയിപ്പുമായി പഠനം

സാധാരണ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ചൂടാക്കിയ സ്‌റ്റൈലിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വായു മലിനീകരണത്തിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്

നിങ്ങളുടെ ഹെയര്‍സ്റ്റൈലും വായു മലിനീകരണത്തിന് കാരണമായേക്കാം; മുന്നറിയിപ്പുമായി പഠനം
dot image

പല തരത്തിലുള്ള ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കാന്‍ ഇഷ്ടമുള്ളവരാണല്ലേ നമ്മളില്‍ പലരും. നല്ല ഒരു ഹെയര്‍സ്റ്റൈല്‍ നമുക്ക് മികച്ച ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ ചെയ്യുന്ന ഹെയര്‍ സ്റ്റൈലിംഗ് പ്രകൃതിക്ക് ദോഷകരമാവുമെന്ന് പറഞ്ഞാലോ ?

അതേ, പര്‍ഡ്യൂ സര്‍വകലാശാലയില്‍ നിന്നുള്ള ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നത്. സാധാരണ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ചൂടാക്കിയ സ്‌റ്റൈലിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വായു മലിനീകരണത്തിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തിരക്കേറിയ റോഡരികില്‍ കാണപ്പെടുന്നതിന് സമാനമായ നാനോപാര്‍ട്ടിക്കിള്‍ ഇത് പുറത്ത് വിടുന്നു.

ഗവേഷണം അനുസരിച്ച് മനുഷ്യന്റെ മുടിയേക്കാള്‍ ഏകദേശം 200 മടങ്ങ് ചെറുതായ 500 നാനോമീറ്റര്‍ വരെയുള്ള കണികകള്‍ ഹെയര്‍സ്‌റ്റൈലിംഗിലൂടെ പുറത്തുവരുന്നു . ഈ ചെറിയ കണികകള്‍ ശ്വാസകോശത്തിലേക്ക് ആഴത്തില്‍ തുളച്ചുകയറുകയും ആരോഗ്യപരമായ ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.

ലൈല്‍സ് സ്‌കൂള്‍ ഓഫ് സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗിലെ അസിസ്റ്റന്റ് പ്രൊഫസറായ നുസ്രത്ത് ജംഗും അവരുടെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ ജിയാങ്ഹുയി ലിയുയിനും നയിച്ച പര്‍ഡ്യൂ ഗവേഷണ സംഘമാണ് മുടിയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളില്‍ നിന്നുണ്ടാവുന്ന രാസവസ്തുക്കള്‍ വിശകലനം ചെയ്തത്. ദൈനംദിന മുടിയുടെ സ്റ്റൈലിങ് ആളുകളില്‍ ദോഷകരമായ നാനോകണങ്ങള്‍ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ഇത് ഇന്‍ഡോര്‍ വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ചും വ്യക്തിഗത പരിചരണ രീതികളുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകളെക്കുറിച്ചും പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

തിരക്കേറിയ ഗതാഗതത്തിന് സമാനമായ വായു മലിനീകരണത്തിന് നിങ്ങളുടെ ഹെയര്‍സ്‌റ്റൈല്‍ കാരണമാകുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. സാധാരണ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങളും ചൂടാക്കിയ ഉപകരണങ്ങളും ഉപയോഗിച്ച് 10-20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹെയര്‍ സ്‌റ്റൈലിംഗ് ഭയാനകമായ അളവില്‍ നാനോപാര്‍ട്ടിക്കിള്‍ വായു മലിനീകരണം പുറത്തുവിടും. അത്തരത്തില്‍ തിരക്കേറിയ ഗതാഗതത്തിന് സമാനമായ വായു മലിനീകരണത്തിന് നിങ്ങളുടെ ഹെയര്‍സ്‌റ്റൈല്‍ കാരണമാകുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. പര്‍ഡ്യൂ സര്‍വകലാശാലയില്‍ നിന്നുള്ള ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നത്.

കേളിംഗ് അയണുകള്‍, സ്ട്രെയ്റ്റനറുകള്‍ തുടങ്ങിയ സ്‌റ്റൈലിംഗ് ഉപകരണങ്ങളില്‍ നിന്നുള്ള വലിയ അളവിലുള്ള ചൂട് ദോഷകരമാണെന്നും ലിയു ചൂണ്ടിക്കാട്ടി.

Content Highlights- Your hairstyle may also contribute to air pollution; Study warns

dot image
To advertise here,contact us
dot image