
മുഹമ്മ: ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുന്നതിനിടെ മലയാളി നഴ്‌സ് കുഴഞ്ഞു വീണ് മരിച്ചു. തണ്ണീര്‍മുക്കം സ്വദേശിയായ വെളിയമ്പ്ര കല്യാണിച്ചിറ വീട്ടില്‍ വിഷ്ണു (32) ആണ് മരിച്ചത്. ഡല്‍ഹിയില്‍ ജോലി കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞുവീഴുകയായിരുന്നു.
ഡല്‍ഹി മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ജോലി കഴിഞ്ഞ് തിങ്കളാഴ്ച്ച വീട്ടിലേക്ക് മടങ്ങവെ ഓട്ടോറിക്ഷയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ഉടന്‍ തന്നെ വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Content Highlight; Malayali nurse Vishnu from Thaneermukkom dies suddenly in Delhi