നിങ്ങളുടെ ടോയ്‌ലറ്റ് കറപിടിച്ചതാണോ? ടോയ്‌ലറ്റ് പേപ്പര്‍ റോളും വിനാഗിരിയും ഉപയോഗിച്ച് ഇങ്ങനെ ചെയ്തുനോക്കൂ

വിനാഗിരിയും ടോയ്‌ലറ്റ് പേപ്പറും ഉപയോഗിച്ച് ടോയ്‌ലറ്റ് വൃത്തിയാക്കാനുള്ള എളുപ്പവഴി ഇങ്ങനെയാണ്

നിങ്ങളുടെ ടോയ്‌ലറ്റ് കറപിടിച്ചതാണോ?  ടോയ്‌ലറ്റ് പേപ്പര്‍ റോളും വിനാഗിരിയും ഉപയോഗിച്ച് ഇങ്ങനെ ചെയ്തുനോക്കൂ
dot image

ടോയ്‌ലറ്റ് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പക്ഷേ കാലങ്ങളായി ചെയ്തുവരുന്ന ക്ലീനിംഗ് രീതികള്‍ പലപ്പോഴും കഠിനമായ രാസവസ്തുക്കളെ ആശ്രയിച്ചുളളതും ടോയ്‌ലറ്റിന്‍റെ പ്രതലങ്ങളെല്ലാം നാശമാക്കി കളയുന്ന തരത്തിലുള്ളതുമാണ്. മാത്രമല്ല ടോയ്‌ലറ്റിനെ കൂടുതല്‍ മലിനമാക്കുകയും ചെയ്യും. ഡിറ്റര്‍ജന്‍റുകളും ക്ലീനിംഗ് ലോഷനും ഒന്നും ഉപയോഗിക്കാതെതന്നെ എളുപ്പത്തിലും ഫലപ്രദമായും ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ സാധിക്കും.അതിനുവേണ്ടി എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒരു മാര്‍ഗമാണ് ഇനി പറയാന്‍ പോകുന്നത്.

'ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്തില്‍' പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ടോയ്‌ലറ്റ് പേപ്പറും വിനാഗിരിയും ചേര്‍ത്തുള്ള ഈ ഹാക്ക് വളരെ ഫലപ്രദമാണെന്ന് പറയുന്നു. കാരണം വിനാഗിരിയില്‍ അസറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ടോയ്‌ലറ്റിന്‍റെ ഭാഗങ്ങളില്‍ കാണപ്പെടുന്ന ഇ.കോളി, സാല്‍മൊണെല്ല എന്നിവയുള്‍പ്പടെ വിവിധ ബാക്ടീരിയകളെ നശിപ്പിക്കാന്‍ കഴിയുന്നവയാണ്.

വിനാഗിരിയിലെ അസറ്റിക് ആസിഡ് ബാക്ടീരിയകളെ നശിപ്പിക്കുക മാത്രമല്ല സോപ്പ് മാലിന്യങ്ങള്‍, കഠിനമായ അഴുക്ക് എന്നിവ ഇല്ലാതാക്കാനും സഹായിക്കും. കഠിനമായ കെമിക്കല്‍ ക്ലീനറുകളില്‍ നിന്ന് വ്യത്യസ്തമായി ഇത് വിഷരഹിതവും സെപ്റ്റിക് സിസ്റ്റങ്ങള്‍ക്ക് സുരക്ഷിതവും കൂടിയാണ്.

ടോയ്‌ലറ്റ് പേപ്പര്‍ വിനാഗിരി ടെക്‌നിക് എങ്ങനെ ചെയ്യാം

ഒരു ടോയ്‌ലറ്റ് പേപ്പര്‍ റോള്‍ വിനാഗിരിയില്‍ മുക്കി ടോയ്‌ലറ്റ് പാത്രത്തില്‍ വയ്ക്കുക. ഇതിലെ വിനാഗിരി ക്രമേണ കുറേശെയായി പുറത്ത് വരികയും അത് ടൈലിലെ കറകളുമായും പൈപ്പിലെയും മറ്റും ഇരുമ്പ് പ്രതലവുമായും ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുകയും കറകളും അണുക്കളും ഇല്ലാതാക്കുകയും ചെയ്യും. ദിവസവും ഇതുപോലെ വിനാഗിരിയില്‍ മുക്കിയ പേപ്പര്‍ റോളുകള്‍ വയ്ക്കാവുന്നതാണ്.

ഇത് ദിവസേനെയുള്ള ടോയ്‌ലറ്റ് ശുചിത്വത്തിനുള്ള മാര്‍ഗമാണ്. കുളിമുറികളില്‍ സാധാരണയായി കാണപ്പെടുന്ന ഇ.കോളി സ്റ്റാഫൈലോകോക്കസ് എന്നിവയുള്‍പ്പെടെയുളള അണുക്കള്‍ക്കെതിരെ വളരെ ഫലപ്രദവുമാണ് വിനാഗിരി. ഈ വിനാഗിരി പ്രയോഗം സ്ഥിരമായി പ്രയോഗിക്കുന്നത് ശുചിത്വം നിലനിര്‍ത്തുക മാത്രമല്ല ദോഷകരമായ ബാക്ടീരിയ അടിഞ്ഞുകൂടുന്നത് തടയുകയും ദുര്‍ഗന്ധം കുറയ്ക്കുകയും ടൈലുകള്‍, ഫ്യൂസറുകള്‍, സിങ്കുകള്‍ തുടങ്ങിയ ബാത്ത് റൂം ഭാഗങ്ങളുടെ ആയുസ് വര്‍ധിപ്പിക്കുകയും ചെയ്യും.

Content Highlights :Here's an easy way to clean a toilet with vinegar and toilet paper...

dot image
To advertise here,contact us
dot image