വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെ രക്തം മോഷ്ടിക്കാന്‍ ശ്രമം! കാരണം കേട്ട് ഞെട്ടി പൊലീസ്

പണമോ ആഭരണങ്ങളോ ഒന്നും ഇയാള്‍ വീട്ടില്‍ നിന്ന് തട്ടിയെടുത്തിരുന്നില്ല. വിചിത്രമായ ഈ കേസിന്റെ പിന്നിലെ കാരണം അന്വേഷണ ഉദ്യോഗസ്ഥരെ വരെ ഞെട്ടിക്കുന്നതായിരുന്നു.

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെ രക്തം മോഷ്ടിക്കാന്‍ ശ്രമം! കാരണം കേട്ട് ഞെട്ടി പൊലീസ്
dot image

വിചിത്രമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെക്കുറിച്ച് കേട്ടിട്ടില്ലേ..അതില്‍ പലതും അറിയുമ്പോള്‍ എന്തിനുവേണ്ടിയായിരുന്നു അങ്ങനെ ആ കുറ്റവാളി ചെയ്തതെന്ന് അമ്പരക്കുകയും ചെയ്യും. അത്തരത്തില്‍ ഒരു സംഗതിയാണ് ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെ രക്തം കവരുക! ഞെട്ടിയില്ലേ..എന്തിനാണെന്ന് കൂടിയറിഞ്ഞാല്‍ നിങ്ങള്‍ വീണ്ടും ഞെട്ടും.

എന്താണ് സംഭവിച്ചത് ?

2024 ജനുവരി 1 ന് ജിയാങ്സു പ്രവിശ്യയിലെ യാങ്ഷൗവിലാണ് സംഭവം നടന്നത്. യു എന്ന സ്ത്രീ തന്റെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്നു. ഈ സമയം കുറ്റവാളി വാതില്‍ തള്ളിത്തുറന്ന് യുവതിയുടെ വീട്ടിലേക്ക് കയറി. തുടര്‍ന്ന് അയാള്‍ യുവതിയെ അബോധാവസ്ഥയിലാക്കി. തുടര്‍ന്ന് യുവതിയുടെ കൈയില്‍ നിന്ന് രക്തം വലിച്ചെടുക്കാനായിരുന്നു അയാളുടെ ശ്രമം. ഇതിനിടയില്‍

യുവിന്റെ ഭര്‍ത്താവ് അപ്രതീക്ഷിതമായി വീട്ടിലേക്ക് മടങ്ങിയെത്തി. ഇയാള്‍ പ്രതിയെ മോഷ്ടാവാണെന്ന് കരുതി കെറ്റില്‍ ഉപയോഗിച്ച് മര്‍ദിക്കുകയും ഓടിക്കുകയും ചെയ്തു. ബോധം വീണ്ടെടുത്തപ്പോഴാണ് യുവതിയുടെ കയ്യില്‍ സൂചിയുടെ അടയാളം കാണുന്നത്. അപ്പോഴാണ് രക്തം കവരാനുള്ള ശ്രമമാണ് നടന്നതെന്ന് ദമ്പതികള്‍ക്ക് മനസ്സിലായത്.

തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ യുവതിയെ മയക്കാന്‍ ഉപയോഗിച്ച അനസ്തേഷ്യയില്‍ മുക്കിയ തുണി കണ്ടെത്തുകയും ഫോറന്‍സിക് പരിശോധനയില്‍ അനസ്തേഷ്യ ഉള്ളതായി സ്ഥിരീകരിക്കുകയും ചെയ്തു. എന്തിനുവേണ്ടി ഇങ്ങനെ ചെയ്തു എന്ന കാര്യം അപ്പോഴും വ്യക്തമായിരുന്നില്ല.

കുറ്റകൃത്യത്തിന് പിന്നിലെ കാരണം ?

പ്രതിയെ വിചാരണയ്ക്കെത്തിച്ച ഉദ്യോഗസ്ഥര്‍ രക്തം കുത്തിയെടുക്കാന്‍ ശ്രമിച്ചതിനുപിന്നിലെ കാരണം കേട്ട് ഞെട്ടി. ഇപ്രകാരം ചെയ്യുന്നത് മാനസിക സമ്മര്‍ദം ഒഴിവാക്കാന്‍ വേണ്ടി ആയിരുന്നുവെന്നാണ് ലി പറഞ്ഞത്. മറ്റുള്ളവരുടെ വീടുകളില്‍ ഒളിഞ്ഞുനോക്കുന്നത് തനിക്ക് ഇഷ്ടമാണ്. അത് തനിക്ക് ഒരു ആവേശം നല്‍കുകയും, സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് പ്രതി വെളിപ്പെടുത്തി.

മോഷണം, ബലാത്സംഗം, നിയമവിരുദ്ധമായ പ്രവേശനം എന്നീ കുറ്റങ്ങള്‍ക്ക് ലി നേരത്തേയും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് ഇയാള്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലും ലഭിച്ചിട്ടുണ്ട്.

Content Highlights- Strange crime; Woman's blood stolen after breaking into house in China, police shocked to hear reason

dot image
To advertise here,contact us
dot image